ADVERTISEMENT

കൊരട്ടി ∙ പായലും ചെളിയും കാടും നിറഞ്ഞ പാമ്പിൻകുഴി കുളം നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. വേനലിനും വറ്റാത്ത കുളം നവീകരിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനു പരിഹാരം കണ്ടെത്താൻ അധികൃതർ ശ്രമിക്കാതെ വന്നതോടെ കുളം ശുചീകരിക്കുവാൻ നാട്ടുകാർ മുന്നോട്ടിറങ്ങിയത്.

യുവാക്കൾ മുതൽ സമീപത്തു പ്രവർത്തിക്കുന്ന വയോജന ക്ലബ്ബിലെ അംഗങ്ങളും പ്രെയർ ഫെല്ലോഷിപ് പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി. പഞ്ചായത്തംഗം വർഗീസ് തച്ചുപറമ്പിൽ നേതൃത്വം നൽകി. 3 ലോഡ് ചണ്ടിയും പായലും മാലിന്യവും കുളത്തിൽ നിന്ന് നീക്കം ചെയ്തു. 

കുളത്തിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന പ്രവണതയൊഴിവാക്കാൻ കുളക്കരയിൽ ബോട്ടിൽ ബൂത്തും ഒരുക്കി. ജോസഫ് ശൗരി, റോസി വർഗീസ്, ശിവാനന്ദൻ വാരണാട്ട്, നന്ദകുമാർ ആലഞ്ചേരി, അൽഫോൻസ ജോസ്, സരസ്വതി ബാലൻ എന്നിവരാണ് ശുചീകരണ പ്രവൃത്തികളിൽ പങ്കെടുത്തത്. മേഖലയിലെ പ്രധാന ജലസ്രോതസായ പാമ്പിൻകുഴി കുളം 10 വർഷം മുൻപാണ് അവസാനമായി നവീകരിച്ചത്. കാടും ചെളിയും നീക്കുന്നത് വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com