പട്ടയ ഭൂമിയിൽ നിന്നു കടത്താൻ ശ്രമിച്ച തേക്ക് പിടികൂടി
Mail This Article
×
ചേലക്കര∙ വെങ്ങാനെല്ലൂർ വല്ലങ്ങിപ്പാറയിലെ പട്ടയ ഭൂമിയിൽ നിന്ന് അനധൃതമായി മുറിച്ചു കടത്താൻ ശ്രമിച്ച മുപ്പതോളം തേക്കുകൾ വനപാലകർ പിടികൂടി. കുളത്തിങ്കൽ പീടികയിൽ അബ്ദുൽ റഹ്മാന്റെ സ്ഥലത്തു നിന്നാണു ഡപ്യൂട്ടി റേഞ്ച് ഓഫിസർ എം.വി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറുപതിനായിരത്തോളം രൂപ വില വരുന്ന തടികൾ പിടികൂടിയത്. ഉടമയെയും ഒരു തൊഴിലാളിയെയും അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.