ADVERTISEMENT

കൊടുങ്ങല്ലൂർ ∙  അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിൽ ഡോൾഫിനുകളുടെ വരവ് കുറഞ്ഞു; വംശനാശ ഭീഷണിയുടെ പ്രതിഫലനമാണോ ഇതെന്നു സംശയം. പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴ കടലിൽ പതിക്കുന്ന അഴീക്കോട് അഴിമുഖ  കവാടത്തിൽ ഡോൾഫിനുകൾ പതിവായി എത്തിയിരുന്നു. വിനോദ സഞ്ചാരികൾക്കു ഡോൾഫിനുകൾ ഡൈവ് ചെയ്യുന്നതു മനോഹരമായ കാഴ്ചയായിരുന്നു.   

കേരളതീരത്തു കൂടുതലായി കാണുന്ന ഹമ്പ് ബാക്ക് ഡോൾഫിനുകളാണ് ഇവയെന്നു കേരള കാർഷിക സർവകലാശാല അക്വാട്ടിക് ബയോളജി ഫിഷറീസ് വിഭാഗം മേധാവി എ. ബിജുകുമാർ പറഞ്ഞു. മുനക്കൽ മുസിരിസ് ബീച്ചിൽ അഴിമുഖ കവാടം മുതൽ കിഴക്കോട്ട് ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ ഇവയെ പതിവായി കാണാറുണ്ട്. 

ഡോൾഫിനുകളുടെ വരവ് സംബന്ധിച്ചു പഠനം നടത്തിയിരുന്നു. അങ്ങനെയാണ് മുനയ്ക്കൽ മുസിരിസ് ബീച്ചിനു ഡോൾഫിൻ ബീച്ച് എന്നു പേരു വന്നത്.

English Summary: The arrival of dolphins has reduced at Muziris Beach near Azhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com