ADVERTISEMENT

കുന്നംകുളം ∙ മേഖലയിൽ ഡ്രൈഡേ ആചരണം, ഫോഗിങ്, ക്ലോറിനേഷൻ തുടങ്ങിയ ശുചിത്വാരോഗ്യ പ്രവർത്തനങ്ങൾ മെല്ലെപ്പോക്കിലാണെന്ന് ആക്ഷേപം. പകർച്ചപ്പനി അടക്കം തടയുന്നതിന് തയാറാക്കിയ ആരോഗ്യജാഗ്രത പദ്ധതികളാണ് ഇഴയുന്നത്. നഗരസഭയിലെ ഏതാനും വാർഡുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതും പകർച്ചപ്പനി വ്യാപകമായതും കണക്കിലെടുത്ത് ശുചിത്വാരോഗ്യ പ്രവർത്തന കാര്യക്ഷമമാക്കാൻ നഗരസഭയിൽ ചേർന്ന യോഗം തീരുമാനിച്ചതാണ്. ജനകീയ പങ്കാളിത്തത്തോടെ എല്ലാ ആഴ്ചയും ഡ്രൈഡേ ദിനം ആചരിക്കാനും വീടുകളിലും സ്ഥാപനങ്ങളിലും ആരോഗ്യ ജാഗ്രത പാലിക്കാനും യോഗം നിർദേശിച്ചു. 

കൊതുകിന്റെ പ്രജനനം തടയുന്നതിന് ഉറവിട നശീകരണം നടത്താനും ഉദ്ദേശിച്ചു. എല്ലായിടത്തും  കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഫോഗിങ്, ക്ലോറിനേഷൻ, ശുചീകരണം, ബോധവൽക്കരണം എന്നിവ ആരംഭിക്കുകയും ചെയ്തു.എന്നാൽ പിന്നീട് തുടർ പ്രവർത്തനം ഇല്ലാതെ പലയിടത്തും ആരോഗ്യ ജാഗ്രത പേരിന് മാത്രമായി ഒതുങ്ങിയെന്നാണു പരാതി. പനിബാധിതരുടെ വിവരങ്ങൾ ദിവസവും നഗരസഭയ്ക്കു ആരോഗ്യ വിഭാഗം റിപ്പോർട്ട് നൽകണമെന്ന തീരുമാനവും പാഴായി.

താലൂക്ക് ആശുപത്രിയിൽ പനി ബാധിതർ കുറഞ്ഞു

കുന്നംകുളം ∙ പനി ബാധിതരായി താലൂക്ക് ആശുപത്രിയിൽ ദിവസവും ഇപ്പോൾ ചികിത്സ  തേടി എത്തുന്നത് നാൽപതോളം പേരാണ്. കഴിഞ്ഞ മാസത്തെക്കാൾ കുറവാണിത്. ഡെങ്കിപ്പനി ലക്ഷണമുളളവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പനി വാർഡിൽ കിടത്തി ചികിത്സയിലുള്ളത് പത്തിൽ താഴെ പേർ. എലിപ്പനി തടയുന്നതിന് ആശുപത്രിയിൽ പ്രതിരോധമരുന്നു വിതരണവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com