ADVERTISEMENT

മണലൂർ∙ വെസ്റ്റ് റോഡിൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് അപകടങ്ങൾ ഒഴിവാക്കാൻ സ്ഥാപിച്ച 2 ഹംപുകൾ അടയാളവരകളില്ലാത്തതിനാൽ അപകടക്കെണിയായി മാറുന്നു. ഒന്നര മാസം മുൻപ് ഹംപിൽ തട്ടി നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു യാത്രക്കാരി മരിച്ചിട്ടും മരാമത്ത് വകുപ്പ് ഹംപുകളിൽ അടയാള വരകൾ പോലും വരച്ചിട്ടില്ല.   ഇരുചക്രവാഹനങ്ങളും കാറുകളുമാണു കൂടുതലും അപകടത്തിൽ പെടുന്നത്. 

സീബ്രാ ലൈനുകൾ മാഞ്ഞുതുടങ്ങി

തിരക്കേറിയ തൃപ്രയാർ ജംക്‌ഷൻ വൈമാൾ ഭാഗത്ത് സീബ്രാലൈനുകൾ മാഞ്ഞു പോയപ്പോൾ.
തിരക്കേറിയ തൃപ്രയാർ ജംക്‌ഷൻ വൈമാൾ ഭാഗത്ത് സീബ്രാലൈനുകൾ മാഞ്ഞു പോയപ്പോൾ.

തൃപ്രയാർ∙ തിരക്കേറിയ തൃപ്രയാർ ജംക്ഷനിലും ബസ് സ്റ്റാൻഡ് മുൻവശത്തുമുൾപ്പെടെ മൂന്നിടങ്ങളിൽ സീബ്രാലൈനുകൾ മാഞ്ഞു പോയിട്ടും എൻഎച്ച് അധികൃതർ വീണ്ടും സീബ്രാലൈനുകൾ വരച്ചില്ല. ഒരു വർഷം മുൻപാണ് ഇവ വരച്ചത്. മഴയും വെയിലുമേറ്റ് ഇതെല്ലാം മാഞ്ഞു. സീബ്രാലൈനുകൾ ഇല്ലെന്നു കരുതിയാണു വാഹനങ്ങൾ പായുന്നത്. ചുമതലക്കാരായ എൻഎച്ച് ചാവക്കാട് ഡിവിഷൻ ഉദ്യോഗസ്ഥരെ പല തവണ വിവരമറിയിച്ചിട്ടും ഒന്നും ചെയ്യുന്നില്ല. റോഡ് കുറുകെ കടക്കുന്ന കാൽനട യാത്രക്കാർ അപകടത്തിൽ പെടുന്ന സെന്ററാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com