ADVERTISEMENT

ചാവക്കാട്∙ ട്രോളിങ് നിരോധനം അവസാനിച്ചതോടെ മുനക്കക്കടവ് ഫിഷ്‌ലാൻഡിങ് സെന്ററിലെ ബോട്ടുകൾ കൊല്ലത്തേക്കു യാത്ര തിരിച്ചു. ഇരുപതോളം ബോട്ടുകളാണു കൊല്ലത്തേക്കു പോകുന്നത്. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിലാണ് ഇവിടെയുള്ള ബോട്ടുകൾ മീൻപിടിത്തത്തിൽ ഏർപ്പെടുക. ഇൗ സമയം കൊല്ലം മേഖലയിൽ കൂടുതൽ മത്സ്യലഭ്യത ഉള്ളതിനാലാണു ബോട്ടുകൾ അങ്ങോട്ട് പോകുന്നത്. 3 മാസത്തോളം അവിടെ മീൻ പിടിക്കും.

ചെമ്മീൻ, ആവോലി തുടങ്ങിയ മത്സ്യങ്ങൾ ഇൗ സമയത്ത് കൂടുതൽ ലഭിക്കുമെന്നാണു തൊഴിലാളികൾ പറയുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ ഉടനെ മീൻപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണു മത്സ്യത്തൊഴിലാളികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com