ADVERTISEMENT

തൃശൂർ ∙ കോർപറേഷന്റെ വാർത്തകളും വിശേഷങ്ങളും ഉടനടി ജനങ്ങളെ അറിയിക്കുന്നതിയായി ഭീമൻ എൽഇഡി സ്ക്രീൻ ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ കോർപറേഷന്റെ പ്രധാന ഓഫിസിനു മുന്നിലാണ് എൽഇഡി സ്ക്രീൻ ഉയരുന്നത്. വിവിധ അറിയിപ്പുകൾ, പദ്ധതികളുടെ വിവരങ്ങൾ, വാർത്തകൾ, ആനുകൂല്യങ്ങൾ തുടങ്ങി കോർപറേഷനുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ നൽകുന്നതിനാണ് ഡിസ്പ്ലേ സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നത്. 

2022–23 ലെ ബജറ്റിൽ അനുവദിച്ച പദ്ധതി പ്രകാരമാണു സ്ക്രീൻ സ്ഥാപിക്കുന്നത്. കോർപറേഷൻ ഓഫിസ് പരിസരത്തിനു പുറമേ നഗരത്തിലെ പ്രധാന പത്തോളം കേന്ദ്രങ്ങളിലും ഇത്തരം എൽഇഡി സ്ക്രീനുകൾ ഉയരും. കിഴക്കേക്കോട്ട, സ്വരാജ് റൗണ്ടിലെ നടുവിലാൽ, ശക്തൻ നഗർ, പടിഞ്ഞാറേക്കോട്ട, വടക്കേ ബസ് സ്റ്റാൻഡ് അടക്കമുള്ള 10 കേന്ദ്രങ്ങളിലാണ് അടുത്ത ഘട്ടത്തിൽ സ്ക്രീൻ സ്ഥാപിക്കുക. തുടർന്ന് കോർപറേഷന്റെ മറ്റു ഡിവിഷനുകളിലേക്കും ചെറിയ എൽഇഡി വാർത്താ ബോർഡുകൾ സ്ഥാപിക്കും. കോർപറേഷന്റെ മുൻപിലെ എൽഇഡി സ്ക്രീൻ ഉടൻ പ്രവർത്തനസജ്ജമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com