ADVERTISEMENT

തൃശൂർ∙പുലിക്കളിക്കു നൽകുന്ന സഹായം 2.5 ലക്ഷം രൂപയാക്കാ‍ൻ കോർപറേഷൻ തീരുമാനിച്ചു. പുലിക്കളി ആലോചനാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ തവണ സർക്കാർ നൽകേണ്ട സഹായം ഇനി എന്നു കിട്ടുമെന്ന കാര്യത്തിൽ തീരുമാനമായില്ല. ഇത്തവണയും സഹായം നേരത്തെ നൽകില്ല. 5 ടീമുകളാണ് ഇത്തവണ പുലിക്കളിക്കെത്തുന്നത്. സെപ്റ്റംബർ ഒന്നിനാണു പുലിക്കളി.

പുലിക്കളി സ്വാഗതസംഘം ഭാരവാഹികൾ: മേയർ എം.കെ. വർഗീസ്(ചെയർമാൻ), പി.കെ. ഷാജൻ(വർക്കിങ് ചെയർമാൻ), അനൂപ് ഡേവിസ് കാട(ജന.കൺവീനർ), എം.എൽ.റോസി, വർഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സാറാമ്മാ റോബ്സൺ, ജോൺ ഡാനിയേൽ, ലാലി ജയിംസ്, എൻ.എ. ഗോപകുമാർ, സി.പി.പോളി, രാജൻ ജെ.പല്ലൻ, കരോളിൻ പെരിഞ്ചേരി, വിനോദ് പൊള്ളഞ്ചേരി(കൺ‌വീനർമാർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com