ADVERTISEMENT

ചാലിശേരി ∙ കേരള സിഎസ്ഐ സഭയിലെ ഏക വനിത പുരോഹിതയായ റവ. സിസ്റ്റർ ലിസി സ്നേഹലത ചാലിശേരി സിഎസ്ഐ സെന്റ് ലൂക്ക്സ് പള്ളിയിൽ ഇന്നലെ കുർബാന അർപ്പിച്ചു. തൃശൂർ ബഥേൽ ആശ്രമത്തിൽ സേവനമനുഷ്ഠിച്ചിരുന്ന റവ.ലിസി കഴിഞ്ഞ ജനുവരിയിലാണു വൈദിക പട്ടം സ്വീകരിച്ചത്.മിഷൻ സൺഡേയുടെ ഭാഗമായി നടത്തിയ, 2 മണിക്കൂറോളം നീണ്ട തിരുവത്താഴ ആരാധനയ്ക്കാണു വനിത പുരോഹിത മുഖ്യ കാർമികത്വം വഹിച്ചത്.

സ്ത്രീകൾക്കായി നടത്തിയ പ്രത്യേക യോഗത്തിൽ ഇവർ ക്ലാസ് എടുക്കുകയും ചെയ്തു. സിസ്റ്റർ ലീലാമ്മ മാത്യു, ഫാ.മാത്തുണ്ണി ജോസഫ് എന്നിവർ പ്രസംഗിച്ചു. പാലക്കാട് മേൽപ്പറമ്പ് ഇടവകാംഗമായ റവ.ലിസി പുത്തൻപുരയ്ക്കൽ ജോൺ-നയോമി ദമ്പതികളുടെ മകളാണ്. 2014ൽ സന്യസ്ത വ്രതം സ്വീകരിച്ചു. വിമൻ ഫെലോഷിപ്‌ പ്രസിഡന്റ് ഉൾപ്പെടെ ആത്മീയ ശുശ്രൂഷ സംഘടനകളുടെ നേതൃരംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. വൈദികവൃത്തിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി 4 വർഷം സ്കൂൾ ഓഫ് മിനിസ്ട്രിയിൽ പഠിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com