ഗുരുവായൂരിൽ തിരുവോണ സദ്യയ്ക്ക് 15,000 പേർ
Mail This Article
×
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ തിരുവോണ ദിവസം നടത്തിയ വിശേഷാൽ പ്രസാദ ഊട്ടിൽ 15,000ത്തോളം ഭക്തർ പങ്കെടുത്തു. കാലത്ത് 8മണി മുതൽ പ്രസാദ ഊട്ടിനുള്ള ഭക്തരുടെ വരി തുടങ്ങി. പലപ്പോഴും കിഴക്കേനട മഞ്ജുളാൽ വരെ വരി നീണ്ടു. ഉച്ചയ്ക്ക് 2.15 വരെ ക്യൂ നിന്നവർക്ക് പ്രസാദ ഊട്ട് നൽകി. 10,000 പേർക്കായിരുന്നു കരുതിയത്. തിരക്കായതോടെ വീണ്ടും പ്രസാദ ഊട്ട് തയാറാക്കിയാണ്15,000 പേർക്ക് നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.