ADVERTISEMENT

വെസ്റ്റ്മങ്ങാട്∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് മുന്നോടിയായി നടന്ന ഗജസംഗമം ആവേശമായി.  പെരുന്നാൾ കമ്മിറ്റികൾക്ക് എത്തിയ കൊമ്പന്മാരാണ് ചമയങ്ങളില്ലാതെ സെന്ററിൽ അണിനിരന്നത്. വിവിധ ഭാഗങ്ങളിലേക്ക് എത്തിയ ആനകളെ കമ്മിറ്റിക്കാർ സെന്ററിലേക്ക് ആനയിച്ചു. തുടർന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ ഗജസംഗമം നടന്നു.

പള്ളിയിൽ ഇന്നലെ സന്ധ്യാനമസ്കാരം, പ്രദക്ഷിണം, ആശീർവാദം എന്നിവയുണ്ടായി. രാത്രി ദേശക്കാരുടെ വാദ്യമേളങ്ങളോടെയുള്ള എഴുന്നള്ളിപ്പുകൾ നടന്നു. ഇന്ന് രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന. ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകൾ വൈകിട്ടു പള്ളിയിലെത്തി സമാപിക്കും. കൂട്ടിയെഴുന്നള്ളിപ്പ്, 4.45ന് പ്രദക്ഷിണം, ആശീർവാദം, പൊതുസദ്യ എന്നിവയും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com