ഗുരുവായൂരിൽ സ്വച്ഛത റാലി; മെഗാ തിരുവാതിര

ഗുരുവായൂർ നഗരസഭയുടെ സ്വച്ഛത ലീഗിന്റെ ഭാഗമായി ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന തിരുവാതിരക്കളി
SHARE

ഗുരുവായൂർ ∙ ഇന്ത്യൻ സ്വച്ഛത ലീഗിൽ ന്യൂ മില്ലേനിയം ടീം എന്ന പേരിൽ മത്സരിക്കുന്ന ഗുരുവായൂർ നഗരസഭ സ്വച്ഛത റാലിയും മെഗാ തിരുവാതിരക്കളിയും നടത്തി. ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തിരുവാതിരക്കളിയിൽ നൂറു  കണക്കിന് പേർ  അണിനിരന്നു.  നഗരസഭ ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച  സ്വച്ഛത റാലി ചെയർമാൻ എം.കൃഷ്ണദാസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർപഴ്സൻ അനീഷ്മ ഷനോജ്  സ്ഥിരം സമിതി അധ്യക്ഷരായ എ.എം.ഷെഫീർ,  ഷൈലജ സുധൻ, എ.എസ്.മനോജ്, എ.സായിനാഥൻ, പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ,  കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി. വൻ ജനാവലി പങ്കെടുത്തു. എല്ലാവരും ശുചിത്വ പ്രതിജ്ഞ ചൊല്ലി. തുടർന്ന് പുരസ്കാര വിതരണവും അനുമോദന സദസ്സും നടന്നു. കഴിഞ്ഞ വർഷത്തെ ഇന്ത്യൻ സ്വച്ഛത ലീഗിൽ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിൽ ഗുരുവായൂരും ഉൾപ്പെട്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS