വൈദ്യുതിത്തൂണിൽ ലോറിയിടിച്ചു; ഡീസൽ ചോർന്ന് തീപിടിത്തം

thrissur-lorry-accident
തൃശൂർ ശക്തൻ നഗറിൽ ഗോൾഡൻ ഫ്ലീ മാർക്കറ്റിനു സമീപം മീഡിയനിൽ നിൽക്കുന്ന വൈദ്യുതി കണക്​ഷനുള്ള ഇരുമ്പുപൈപ്പിൽ ലോറി ഇടിച്ചപ്പോൾ പൈപ്പിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരും കൗൺസിലർ സിന്ധു ആന്റോ ചാക്കോളയും. അപകടത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ റോഡിൽ ഒഴുകി. രാത്രി എട്ടേമുക്കാലോടെയായിരുന്നു അപകടം
SHARE

തൃശൂർ ∙ വെളിയന്നൂരിൽ റോഡ് ഡിവൈഡറിലെ വൈദ്യുതിത്തൂണിൽ ലോറിയിടിച്ച് ഡീസൽ ചോർന്ന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് അപകടം. തമിഴ്നാട് ലോറിയാണ് അപകടത്തിൽപ്പെട്ടത്. തീ പടർന്നതിനെത്തുടർന്ന് കെഎസ്ഇബി അധികൃതരെത്തി ലൈൻ ഓഫ് ചെയ്തു. അസി.സ്റ്റേഷൻ ഓഫിസർ ടി.എസ്.ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS