വാൻ ഡ്രൈവറെ ആക്രമിച്ച കേസ്: സഹോദരങ്ങൾ അറസ്റ്റിൽ

Mail This Article
×
വരന്തരപ്പിള്ളി ∙ ഇഞ്ചക്കുണ്ട് കൽക്കുഴിയിൽ വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ കൽക്കുഴി തെക്കേകൈതയ്ക്കൽ ജിൻസ് (33), ജിന്റോ (32) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കോടാലി സ്വദേശി ഷിൽജോ, പാല സ്വദേശി സുജോ എന്നിവരെകൂടി പിടികൂടാനുണ്ട്.
ഇഞ്ചക്കുണ്ട് ഈന്തനച്ചാലിൽ ലൈജുവിനെ (47) തിങ്കൾ വൈകിട്ടാണ് സംഘം ആക്രമിച്ചത് കൈയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. കാറിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പൊലീസ് എസ്എച്ച്ഒ എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.