സ്വകാര്യ ബസ് ഡ്രൈവർക്ക് 18 മാസം തടവ്

Mail This Article
×
പറവൂർ ∙ ബസ് ഇടിച്ചു കണ്ണമാലി ചെറിയകടവ് തുണ്ടിപറമ്പിൽ ലക്ഷ്മണന്റെ ഭാര്യ രുഗ്മിണി (67) മരിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ തൃശൂർ കയ്പമംഗലം എള്ളുമ്പറമ്പിൽ മുനീറിന് (28) അഡീഷനൽ സെഷൻസ് കോടതി 18 മാസം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
എറണാകുളം – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘കൃഷ്ണ’ ബസിലെ ഡ്രൈവറാണു മുനീർ. പിഴത്തുകയിൽ ഒരു ലക്ഷം രൂപ മരിച്ച രുഗ്മിണിയുടെ അവകാശികൾക്കും 50,000 രൂപ രുഗ്മിണിയുടെ അപകടത്തിൽ പരുക്കേറ്റ മകൻ ആനന്ദകുമാറിനും നൽകണം. 2018ലാണ് കേസിന് ആസ്പദമായ അപകടം ഉണ്ടായത്. ഇൻസ്‌പെക്ടറായിരുന്ന ക്രിസ്പിൻ സാമാണു കേസ് അന്വേഷിച്ചത്. ജഡ്ജി വി.ജ്യോതി ശിക്ഷ വിധിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ഗവ.പ്ലീഡർ അഡ്വ.എം.ബി.ഷാജി ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.