ADVERTISEMENT

തിരുവില്വാമല∙ ക്ഷേത്രങ്ങളിലെ നവരാത്രി പൂജ വയ്പു നാളെ വൈകിട്ട് നടക്കും. വില്വാദ്രിനാഥ ക്ഷേത്രത്തിൽ വൈകിട്ട് പൂജ വയ്പ്, തിരുവാതിരക്കളി, തിങ്കൾ വൈകിട്ട് സംഗീത കച്ചേരി, ചൊവ്വ രാവിലെ വിദ്യാരംഭം, വൈകിട്ട് തായമ്പക, തുള്ളൽ സമന്വയം എന്നിവയുണ്ടാകും.

കൊച്ചു പറക്കോട്ടുകാവിൽ‍ നാളെ വൈകിട്ട് 6നു പൂജ വയ്പ്, തിങ്കൾ രാവിലെ 7നു സംഗീതോത്സവം, വൈകിട്ട് 6.30നു തിരുവാതിരക്കളി, മോഹിനിയാട്ടം, ചൊവ്വ രാവിലെ 7.30നു തായമ്പക, തുടർന്നു വാഹനപൂജ, വിദ്യാരംഭം, പ്രസാദ ഊട്ട് എന്നിവ നടക്കും. പാമ്പാടി മന്ദം ഭദ്രകാളി ക്ഷേത്രത്തിൽ നാളെ വൈകിട്ട് 5.30നു പൂജ വയ്പ്, തൃത്തായമ്പക, തിങ്കൾ വൈകിട്ട് 5.30നു പഞ്ചാരിമേളം, ചൊവ്വ രാവിലെ 7.30ന് അഷ്ടപദി, 8.30നു വിദ്യാരംഭം, വാഹനപൂജ എന്നിവയുണ്ടാകും. 

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരള കലാമണ്ഡലം വിദ്യാർഥി യൂണിയൻ കൂത്തമ്പലത്തിൽ നടത്തുന്ന അംബ ഫെസ്റ്റിവലിൽ അരങ്ങേറിയ മിഴാവ് - ചെണ്ട തായമ്പക. കലാമണ്ഡലം രാഹുൽ അരവിന്ദ് മിഴാവിലും , കലാമണ്ഡലം ഹരികൃഷ്ണൻ ചെണ്ടയിലും  നേതൃത്വം നൽകി.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരള കലാമണ്ഡലം വിദ്യാർഥി യൂണിയൻ കൂത്തമ്പലത്തിൽ നടത്തുന്ന അംബ ഫെസ്റ്റിവലിൽ അരങ്ങേറിയ മിഴാവ് - ചെണ്ട തായമ്പക. കലാമണ്ഡലം രാഹുൽ അരവിന്ദ് മിഴാവിലും , കലാമണ്ഡലം ഹരികൃഷ്ണൻ ചെണ്ടയിലും നേതൃത്വം നൽകി.

പഴയന്നൂർ∙ ഭഗവതി ക്ഷേത്രത്തിൽ നാളെ വൈകിട്ട് പൂജ വയ്പ്, ഗീതാപാരായണം, ന‍ൃത്തം, തിങ്കൾ വൈകിട്ട് ഭരതനാട്യം, ചൊവ്വ രാവിലെ എഴുത്തിനിരുത്തൽ എന്നിവ നടക്കും. പാറയ്ക്കൽ തേവർ ക്ഷേത്രത്തിൽ നാളെ വൈകിട്ട് പൂജ വയ്പ്, തിരുവാതിരക്കളി, നൃത്തം, തിങ്കൾ വൈകിട്ട് കൈകൊട്ടിക്കളി, നാമജപം, ചൊവ്വ രാവിലെ വിദ്യാരംഭം, വാഹനപൂജ, വൈകിട്ട് തിരുവാതിരക്കളി, ന‍ൃത്തം എന്നിവയുണ്ടാകും. 

എളനാട്∙ തൃക്കണായ ജഗദീശ്വര ക്ഷേത്രത്തിൽ നാളെ വൈകിട്ട് പൂജ വയ്പ്, ചൊവ്വ രാവിലെ എഴുത്തിനിരുത്തൽ എന്നിവ നടക്കും. 

ചേലക്കര∙ വെങ്ങാനെല്ലൂർ ശിവ ക്ഷേത്രത്തിൽ 24നു രാവിലെ 8നു നടക്കുന്ന വിദ്യാരംഭത്തിന് എഴുത്തുകാരി സുജാത വാര്യം നേതൃത്വം നൽകും.

മായന്നൂർ∙ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ നാളെ വൈകിട്ട് പൂജ വയ്പ്, ചൊവ്വ രാവിലെ എഴുത്തിനിരുത്തൽ എന്നിവയുണ്ടാകും. മാരിയമ്മൻ ക്ഷേത്രത്തിൽ നാളെ വൈകിട്ട് പൂജ വയ്പ്, ചൊവ്വ രാവിലെ വിദ്യാരംഭം എന്നിവ നടക്കും.

കിള്ളിമംഗലം ∙ പളുങ്കിൽ ശിവനാരായണ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. വൈകിട്ട് 7 ന് ഗുരുവായൂർ ക്ഷേത്ര കലാനിലയത്തിന്റെ രാസക്രീഡ കൃഷ്ണനാട്ടം അരങ്ങേറും. 

നാളെ വൈകിട്ട്  6 ന് പൂജവയ്പിനെ തുടർന്ന് കേരള കലാമണ്ഡലത്തിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും . 23 ന് വൈകിട്ട് 7 ന് കലാമണ്ഡലം രാമച്ചാക്യാരുടെ നേതൃത്വത്തിൽ നാഗാനന്ദം (പ്രവേശകം) കൂടിയാട്ടം അരങ്ങേറും. വിജയദശമി ദിനമായ 24 ന് രാവിലെ എഴുത്തിനിരുത്തൽ , വാഹനപൂജ എന്നിവ നടക്കും.

 കുഞ്ചു വാസുദേവൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. പൂജ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രാധാകൃഷ്ണ ഭട്ട് കാർമികത്വം വഹിക്കും. തുടർന്ന് സംഗീതോത്സവം അരങ്ങേറും.

ചെറുതുരുത്തി∙ കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിൽ നാളെ വൈകിട്ട് 5 ന് പൂജവയ്പ് നടക്കും. 23 ന് രാവിലെ 6 മുതൽ അഖണ്ഡനാമജപം നടക്കും. ഉച്ചയ്ക്ക് പ്രസാദ ഊട്ടിനെ തുടർന്ന് വൈകിട്ട് ക വിശേഷ പൂജകൾ നടക്കും. 24 ന് രാവിലെ 7 ന് സംഗീതാർച്ചനയെ തുടർന്ന് വാഹനപൂജ, പൂജയെടുപ്പ്, എഴുത്തിനിരുത്തൽ എന്നിവ നടക്കും.

പാങ്ങാവ് ശിവക്ഷേത്രത്തിൽ  നാളെ വൈകിട്ട് 5 ന് പൂജവയ്പ്  നടക്കും. 24 ന് രാവിലെ 7.30 ന് വാഹനപൂജയെ തുടർന്ന് മേളം അരങ്ങേറും. 8.30 ന് പൂജയെടുപ്പ്, എഴുത്തിനിരുത്തൽ എന്നിവ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com