ADVERTISEMENT

കൊടുങ്ങല്ലൂർ ∙ മേത്തല പടാകുളത്തിൽ മീനുകൾ ചത്തു പൊന്തി.നഗരസഭയിൽ നിന്നു മീൻ വളർത്താൻ കുളം ലേലത്തിന് എടുത്തവർ ആശങ്കയിൽ. വിളവെടുപ്പിനു പാകമായ മീനുകളാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ചത്തു പൊന്തുന്നത്.  പടാകുളം സ്വദേശി ചക്കാണ്ടി അജയനും സുഹൃത്തുക്കളും ചേർന്നാണു നഗരസഭയിൽ നിന്നു 80,000 രൂപയ്ക്ക് കുളം ലേലത്തിൽ എടുത്തത്. കാളാഞ്ചി, കട്‌ല, രോഹു, മൃഗാൾ, കരിമീൻ, പിലാപ്പിയ എന്നീ മീൻകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചിരുന്നു.

ഇതിനായി 50,000 രൂപയിലേറെ ചെലവഴിക്കുകയും ചെയ്തു.  ചത്ത മീനുകൾക്കു രണ്ടു കിലോഗ്രാമിലധികം തൂക്കമുണ്ട്. മൂന്നര ഏക്കർ വിസ്തൃതിയിലുള്ള പടാകുളം പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസുകളിലൊന്നാണ്.  നഗരസഭയുടെ അധീനതയിലുള്ള കുളം വർഷങ്ങൾക്കു മുൻപാണ് വൃത്തിയാക്കിയത്. കുളത്തിൽ ചെളി അ‍ടിഞ്ഞു കൂടിയിട്ടുണ്ട്.  നഗരസഭ അധികൃതർ പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com