ADVERTISEMENT

പാവറട്ടി ∙ ചിറ്റാട്ടുകര റോഡിൽ ഹൗസിങ് സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ മരുന്നെടുത്തു നൽകുന്നതിനിടെ ജീവനക്കാരിക്കു പാമ്പു കടിയേറ്റു. രാത്രി 7.45ന് സ്റ്റോർ അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് സംഭവം. പെരുവല്ലൂർ തെപ്പുറത്ത് സിന്ധു വിജയനാണു കടിയേറ്റത്. വിരലിലാണ് കടിയേറ്റത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മരുന്നുപെട്ടികൾക്കിടയിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ടെത്തിയിട്ടില്ല. പാമ്പ് പിടിക്കുന്നതിൽ വിദഗ്ധരെ കൊണ്ടു വന്നു പരിശോധനയ്ക്കു ശേഷമെ ഇനി തുറക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com