ADVERTISEMENT

ചേലക്കര∙ വാഴക്കോട്-പ്ലാഴി റോഡ് നിർമാണത്തിന്റെ ഭാഗമായി നിർമിച്ച കാത്തിരിപ്പു കേന്ദ്രങ്ങളെ പറ്റി പരാതികൾ ഉയരുന്നു. വെള്ള ചുമരുകളും നീല മേൽക്കൂരയുമായി കാണാൻ അഴകുള്ള കാത്തിരിപ്പു കേന്ദ്രങ്ങളിൽ കയറി നിന്നാൽ വെയിലും മഴയും കൊള്ളുമെന്നാണ് ആക്ഷേപം. മേൽക്കൂരയിലെ ഫൈബർ‍ ഷീറ്റിനടിയിൽ നിന്നാൽ വെയിലേൽക്കുന്നുണ്ടെന്നും വേണ്ടത്ര സൺഷേഡ് ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ നിൽക്കാനാകില്ലെന്നും യാത്രികർ ആരോപിക്കുന്നു. ആറര മീറ്ററോളം നീളത്തിലുള്ള കേന്ദ്രങ്ങളിൽ 3 പേർക്കു വീതം ഇരിക്കാനുള്ള 2 ബെഞ്ചുകൾ മാത്രമാണുള്ളത്. കേന്ദ്രങ്ങളുടെ ഏറ്റവും മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബെഞ്ചുകളിൽ ഇരുന്നാൽ മഴയും വെയിലുമേൽക്കും. പിന്നിലേക്കു മാറി നിൽക്കുകയേ വഴിയുള്ളൂ. ഇത്തരത്തിലുള്ള അൻപതിലേറെ കാത്തിരിപ്പു കേന്ദ്രങ്ങളാണു വാഴക്കോടിനും പ്ലാഴിക്കും ഇടയിൽ കെഎസ്ടിപി നിർമിച്ചിട്ടുള്ളത്. കേന്ദ്രങ്ങളുടെ മേൽക്കൂരയിലെ ഷീറ്റ് എങ്കിലും മാറ്റണമെന്നാവശ്യപ്പെട്ടു ഭിന്നശേഷിക്കാരനായ കാളിയാറോഡ് മങ്ങാട് അന്തിക്കാടൻ ഫ്രാൻസിസ് പൊതുമരാമത്തു മന്ത്രി, കലക്ടർ എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com