ADVERTISEMENT

ചാലക്കുടി ∙ കലാഭവൻ മണി സ്മാരകം നിർമാണത്തിനായുള്ള വർക്ക് ഓർഡർ, നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്ക് കേരള ഫോക്‌ലോർ അക്കാദമി കൈമാറിയതായും നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം നടത്തി. 

3 കോടി  രൂപ  ചെലവിൽ നടപ്പാക്കുന്ന  നിർമാണ  പ്രവൃത്തികളുടെ  നിർവഹണ  ചുമതല  കേരള ഫോക്‌ലോർ അക്കാദമിക്കാണ്. സർക്കാർ അംഗീകൃത നോൺ പിഎംസി  സ്ഥാപനങ്ങളിൽ നിന്ന് ഓപ്പൺ ലിമിറ്റഡ് ടെൻഡറുകൾ സ്വീകരിച്ചാണു കരാർ  സ്ഥാപനത്തെ തിരഞ്ഞെടുത്തത്. നിർമാണത്തിന് ആവശ്യമായ വിശദമായ പദ്ധതിരേഖ തയാറാക്കൽ, സിവിൽ, ഇന്റീരിയർ, ഇലക്ട്രിക്കൽ, എയർ കണ്ടീഷനിങ് തുടങ്ങി  സ്മാരക നിർമാണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തികളാണ് ഈ കരാർ പ്രകാരം നടപ്പാക്കുന്നത്.

കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ, നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭാ ഉപാധ്യക്ഷ ആലീസ് ഷിബു, നഗരസഭാ പ്രതിപക്ഷ  നേതാവ്  സി.എസ്.സുരേഷ്, നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ എന്നിവർ പ്രസംഗിച്ചു. കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com