ADVERTISEMENT

വെസ്റ്റ്മങ്ങാട് ∙ കോട്ടിയാട്ടുമുക്ക് മഹാവിഷ്ണു ക്ഷേത്രത്തിൽ പൂരം ആഘോഷിച്ചു.  രാവിലെ മേൽശാന്തി ആദിത്യന്റെ കാർമികത്വത്തിൽ വിശേഷപൂജകൾ നടന്നു. ഉച്ചയോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പ് ആരംഭിച്ചു. കൊമ്പൻ മരുതൂർകുളങ്ങര മഹാദേവൻ തിടമ്പേറ്റി. ഇതോടെ വിവിധ ഭാഗങ്ങളിൽ നിന്നു ആരംഭിച്ച വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകൾ വൈകിട്ടു ക്ഷേത്രത്തിലെത്തി സമാപിച്ചു. വെള്ളിത്തിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തിന്റെ അകമ്പടിയോടെ നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ ഇരുപതോളം ആനകൾ അണിനിരന്നു. ദീപാരാധന, അത്താഴപൂജ, കാവടിയാട്ടം, തായമ്പക എന്നിവയുണ്ടായി. രാത്രി പൂരത്തിന് ശേഷം പുലർച്ചെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പോടെയാണു സമാപനം. പൂരത്തിന് ഭരണസമിതി പ്രസിഡന്റ് അശോകൻ വെള്ളക്കട, സെക്രട്ടറി കെ.എം.പ്രമോദ് എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com