സ്റ്റോപ്പിൽ നിർത്തിയില്ല; യാത്രക്കാരി ബസിന് കല്ലെറിഞ്ഞു

Mail This Article
പഴയന്നൂർ ∙ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്താത്ത സ്വകാര്യ ബസിനു പിന്നിലെ ചില്ല് ചീരക്കുഴി സ്വദേശ കല്ലെറിഞ്ഞുടച്ചു. തൃശൂർ–തിരുവില്വാമല റൂട്ടിലെ ചിറയത്ത് ബസിന്റെ ചില്ലാണു തകർത്തത്. ഇന്നലെ വൈകിട്ട് മൂന്നേകാലോടെയാണു സംഭവം. ഗ്രാമീൺ ബാങ്കിലേക്കു പോകേണ്ട സ്ത്രീക്കും മകൾക്കും ഇറങ്ങേണ്ടിയിരുന്നതു മൃഗാശുപത്രി സ്റ്റോപ്പിലായിരുന്നു.
ഇവിടെ നിർത്താതെ അര കിലോ മീറ്റർ അപ്പുറത്തുള്ള ഐഎച്ച്ആർഡി കോളജ് സ്റ്റോപ്പിൽ ഇറക്കിയതിൽ കുപിതയായ ഇവർ ജീവനക്കാരോടു കയർക്കുകയും കല്ലെറിയുകയുമായിരുന്നു . ബസിന്റെ പിൻസീറ്റിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
പൊലീസ് സ്ഥലത്തെത്തിയെങ്കിലും 8000 രൂപ നഷ്ട പരിഹാരം നൽകാൻ ധാരണയായതിനാൽ കേസ് എടുത്തില്ല.മൃഗാശുപത്രി സ്റ്റോപ്പ് അംഗീകൃത സ്റ്റോപ്പ് അല്ലെന്നും അവിടെ ഇറങ്ങണമെന്ന് യാത്രക്കാരി ആവശ്യപ്പെട്ടിട്ടില്ലെന്നും ബസ് ജീവനക്കാർ പറഞ്ഞു.