ADVERTISEMENT

ഇരിങ്ങാലക്കുട∙ 110 കെവി സബ്സ്റ്റേഷനിലെ വാർഷിക മെയിന്റനൻസുമായി ബന്ധപ്പെട്ട്  ഡിസംബർ 1ന്  രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഇരിങ്ങാലക്കുട 110 കെവി സബ്സ്റ്റേഷനിൽ നിന്നുള്ള 11 കെവി ഫീഡറുകളിൽ വൈദ്യുതി തടസ്സം നേരിടും . ഇരിങ്ങാലക്കുട സബ് സ്റ്റേഷനിലെ വൈദ്യുതി വാഹന ചാർജ് സ്റ്റേഷൻ ഈ സമയം ഭാഗികമായി മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ വായനോത്സവം
കൊടുങ്ങല്ലൂർ ∙ താലൂക്ക് ലൈബ്രറി കൗൺസിൽ യുപി സ്കൂൾ വിദ്യാർഥികൾക്കും വനിതകൾക്കും വേണ്ടി വായന മത്സരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വായനോത്സവത്തിൽ താലൂക്ക് വൈസ് പ്രസിഡന്റ് എം.എസ്. മോഹൻദാസ് അധ്യക്ഷത വഹിച്ചു.താലൂക്കിലെ ലൈബ്രറികളിൽ നടന്ന പ്രാഥമികതല മത്സരങ്ങളിൽ വിജയിച്ചവരാണ് താലൂക്ക്തല മത്സരത്തിൽ പങ്കെടുത്തത്.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മുസ്താക്ക് അലി, ഇ.എസ്.അമൽദേവ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ കെ.കെ. ഹരീഷ്കുമാർ, ടി.സി.വേണുഗോപാൽ, എ.പി.ഷജിൽ, കെ.ബി.ലേഖ എന്നിവർ നേതൃത്വം നൽകി.

ജില്ലാതല മത്സരം ഡിസംബറിൽ തൃശൂരിൽ നടക്കും.

സോഷ്യൽ ലൈഫ് വെൽനെസ് പ്രോഗ്രാം  തുടങ്ങി
കൊടുങ്ങല്ലൂർ ∙ കേരള സർക്കാർ ന്യൂനപക്ഷ വകുപ്പും ചേരമാൻ മസ്ജിദ് മഹല്ല് കമ്മിറ്റിയും ചേർന്നു സോഷ്യൽ ലൈഫ് വെൽനെസ് പ്രോഗ്രാം  തുടങ്ങി. ചേരമാൻ മസ്ജിദ് ഖത്തീബ് ഡോ. സലിം നദ്‌വി ഉദ്ഘാടനം ചെയ്തു.മൈനോറിറ്റി കോച്ചിങ് സെന്റർ പ്രിൻസിപ്പൽ ഡോ. സുലൈഖ അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി അബ്ദുൽ ഖയൂം, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ റഷീദ് അയിരൂർ എന്നിവർ പ്രസംഗിച്ചു.

ചിത്രരചനാ മത്സരം നടത്തി
കയ്പമംഗലം ∙  മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി വർണങ്ങൾ വിതറി കുട്ടികളുടെ ചിത്രരചനാ മത്സരം നടന്നു. ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുന്നോറോളം കുട്ടികൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ,ജില്ലാ ലേബർ ഓഫിസർ എം.എം.ജോവിൻ, ഇ.ബി.സുമിത, എ.ആർ.എ.രമ്യ , തുടങ്ങിയവർ നേതൃത്വം നൽകി.

സ്പോർട്സ് മീറ്റ് നടത്തി
കയ്‌പമംഗലം ∙  ബുസ്താനുൽ ഉലൂം അറബിക് കോളജും, തഹ്ഫീളുൽ ഖുർആൻ അക്കാദമിയും വാർഷിക സ്പോർട്സ് മീറ്റ് നടത്തി. പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ അബ്ദുൽ കരീം സ്വലാഹി അധ്യക്ഷത വഹിച്ചു. ബുസ്താൻ കോംപ്ലക്സ് പ്രസിഡന്റ് മുഹമ്മദ് ഹസൻ, സെക്രട്ടറി പി.കെ.മുഹമ്മദ്, താഹിർ ഹസനി, മുഹമ്മദ് അഫ്സൽ, അബ്ദുൽബാരി ബുസ്താനി, ആർട്സ് കൺവീനർ ജൗഹർ സ്വലാഹി, ജനറൽ ക്യാപ്റ്റൻ മുഹമ്മദ് ഫായിസ് തുടങ്ങിയവർ പ്രസംഗിച്ചു.

പ്രകടനം നടത്തി
കൊടുങ്ങല്ലൂർ ∙  രാജ് ഭവന് മുൻപിൽ നടക്കുന്ന മഹാ ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു തൊഴിലാളികളും  കർഷകരും  കർഷക തൊഴിലാളികളും പട്ടണത്തിൽ പ്രകടനം നടത്തി. സിഐടിയു, എഐകെഎസ്, കെഎസ്കെടിയു എന്നീ സംഘടനകൾ നേതൃത്വം നൽകി. സിഐടിയു ഏരിയ സെക്രട്ടറി മുസ്താക്ക് അലി ഉദ്ഘാടനം ചെയ്തു. ടി.ജി.പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ഷീല രാജ്കമൽ, കെ.എം. സലീം, പി.എൻ. വിനയചന്ദ്രൻ,  കെ.എ.വർഗീസ്, സി.എ.അഷറഫ്, റസോജ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com