ADVERTISEMENT

വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പിൽ സ്റ്റേഷനിലേക്കുള്ള വഴി മുടക്കി സ്വകാര്യ ബസുകൾ നിർത്തുന്നതു മൂലം വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നു.റെയിൽവേ സ്റ്റേഷനിലേക്കു പെട്ടെന്ന് എത്താനായി വരുന്ന വാഹനങ്ങളുടെ മാർഗം തടസ്സപ്പെടുന്നതും പലപ്പോഴും സംഘർഷങ്ങൾക്കു വഴിവയ്ക്കുന്നതും സംസ്ഥാന പാതയിലെ പതിവു കാഴ്ചയാണ്.

ബസുകൾ റോഡിനു നടുവിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് സംസ്ഥാന പാതയിലും ഗതാഗത തടസ്സത്തിനു കാരണമാകുന്നു. റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പിനോടു ചേർന്ന് റോഡരികിൽ അടുത്തിടെ പെരുകിയ ഇരുചക്ര വാഹന പാർക്കിങ്ങും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ബസുകൾ നടുറോഡിൽ നിർത്തുന്നതിന് ഇതും കാരണമാകാറുണ്ട്.  പൊലീസ് ഇടപെട്ട് റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പിലെ ഈ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com