ADVERTISEMENT

കയ്‌പമംഗലം ∙ കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നുവള്ളത്തിലുണ്ടായിരുന്ന കയ്‌പമംഗലം സ്വദേശികളായ നൂർദീൻ, ഉണ്ണിക്കൃഷ്ണൻ, സുനിൽ എന്നീ തൊഴിലാളികളെ മറ്റു വള്ളക്കാർ  രക്ഷപ്പെടുത്തി. 

ചാമക്കാല കടപ്പുറത്ത് നിന്നും 5 കിലോമീറ്റർ പടിഞ്ഞാറായാണ് അപകടം. വലയിടുന്നതിനിടെ വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ബോട്ട് വള്ളത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കയ്‌പമംഗലത്തെ കൈതവളപ്പിൽ എന്ന വള്ളമാണ് അപകടത്തിൽപെട്ടത്പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. വള്ളം പൂർണമായും തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com