ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ ക്രൈസ്‌തവ സമൂഹം തയാറാകണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ.മാർതോമാ ശ്ലീഹായുടെ 1971-ാമത് ഭാരത പ്രവേശന തിരുനാളിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ നടത്തിയ കൊടുങ്ങല്ലൂർ മാർതോമാ തീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വ്യക്തികളും സമൂഹങ്ങളും സഭകളും തമ്മിലുള്ള ഐക്യവും കൂട്ടായ്മയും മുൻപത്തേക്കാൾ ഏറെ ആവശ്യമായ കാലമാണിത്. ലോകം മുഴുവനും സമാധാനവും ഐക്യവും സംജാതമാകാൻ മാർതോമാ തീർഥാടനം സമർപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

സെന്റ് തോമസ് കത്തീഡ്രൽ അങ്കണത്തിൽ നിന്നു രാവിലെ 6.30 നു തുടങ്ങിയ പദയാത്രയ്ക്ക് ബിഷപ് മാർ പോളി കണ്ണൂക്കാടൻ നേതൃത്വം നൽകി. ആയിരക്കണക്കിനു വിശ്വാസികൾ അണിനിരന്നു.രൂപതയിലെ 141 ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ പദയാത്രയിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ ശൃംഗപുരം സെന്റ് മേരീസ് പള്ളി അങ്കണത്തിലെ സാന്തോം നഗറിൽ എത്തിയ പദയാത്രികരെ ഫാ. റാഫേൽ പഞ്ഞിക്കാരന്റെയും ഇടവക സമൂഹത്തിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു.

മാർ പോളി കണ്ണൂക്കാടൻ, വികാരി ജനറൽമാരായ മോൺ. ജോസ് മഞ്ഞളി, മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൻ ഈരത്തറ എന്നിവരും ടി.എൻ. പ്രതാപൻ എംപി, സനീഷ്‌ കുമാർ ജോസഫ് എംഎൽഎ, ഇ.ടി. ടൈസൺ എംഎൽഎ, നഗരസഭ അധ്യക്ഷ ടി. കെ. ഗീത, ചേരമാൻ മസ്ജിദ് ഇമാം മുഹമ്മദ് സലിം നദ്‌വി എന്നിവരും കൽവിളക്കിൽ ദീപങ്ങൾ തെളിച്ചു. തീർഥാടകർ വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ഏറ്റുചൊല്ലി. കുർബാനയ്ക്ക് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിച്ചു. ഫാ. ജോഷി കല്ലേലിയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com