ADVERTISEMENT

ഇരിങ്ങാലക്കുട∙ ബിജെപി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ ഠാണാവിലെ ട്രാഫിക് ഐലൻഡിനു തീ പിടിച്ചു. ഇന്നലെ ഉച്ചയോടെ ബൈക്കിൽ മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ പടക്കം കത്തിച്ചെറിഞ്ഞു. പടക്കം പൊട്ടിത്തീരും മുൻപേ പ്രവർത്തകർ ഇവിടം വിട്ടു പോയിരുന്നു. താഴെ കൂട്ടിയിട്ടിരുന്ന പഴയ സിഗ്നൽ ലൈറ്റുകൾക്ക് തീ പിടിച്ച് ട്രാഫിക് ഐലൻഡിലേക്ക് പടർന്നു. സംഭവ സമയത്ത് ഠാണാവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡും സമീപത്തുണ്ടായിരുന്നവരും ചേർന്നു വെള്ളമൊഴിച്ച് തീ നിയന്ത്രണവിധേയമാക്കി. ഹോം ഗാർഡ് വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.

ടാറിങ് വാഹനം തീപിടിച്ച് നശിച്ചു
കയ്പമംഗലം ∙ ദേശീയപാതാ നിർമാണത്തിനായി കൊണ്ടുവന്ന ടാറിങ് വാഹനം തീപിടിച്ചു നശിച്ചു. കഴിഞ്ഞ ദിവസം രാത്രി കയ്പമംഗലം പന്ത്രണ്ടിൽ 11 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഡ്രൈവർ രഞ്ജിത്തിന്റെ കയ്യിൽ പൊള്ളലേറ്റു. തൊഴിലാളികളും അഗ്നിരക്ഷാ സേന യൂണിറ്റും ചേർന്നു തീയണച്ചു. ടാറിങ് മെഷീൻ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണാ അപകടകാരണമെന്നാണ് വിലയിരുത്തൽ. കയ്പമംഗലം പൊലീസും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com