ADVERTISEMENT

സെൻട്രൽ ലബോറട്ടറീസ് ആരോഗ്യ .പരിശോധനാ ക്യാംപ് നാളെ മുതൽ:  തൃശൂർ ∙ വാടാനപ്പള്ളി സെൻട്രൽ ലബോറട്ടറീസ് ആൻഡ് അൾട്രാ സൗണ്ട് സ്കാൻ സെന്റർ മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജനറൽ ആരോഗ്യ പരിശോധനാ ക്യാംപ് നാളെ ആരംഭിക്കും. പ്രമേഹം,കൊളസ്ട്രോൾ (എല്ലാ ഘടകങ്ങളും), രക്തക്കുറവ്, ബ്ലഡ്കൗണ്ട്, രക്തസമ്മർദം തുടങ്ങിയ പരിശോധനകൾ നടക്കും. മൂത്രാശയരോഗങ്ങൾ‍, വൃക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, കരൾരോഗം, തൈറോയ്ഡ് എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ക്യാംപിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1420 രൂപ വരുന്ന പരിശോധനകൾ പ്രത്യേക പാക്കേജ് പ്രകാരം 690 രൂപയ്ക്ക് നടത്താം.

കൂടാതെ ആദ്യം റജിസ്റ്റർ ചെയ്ത് ക്യാംപിൽ പങ്കെടുക്കുന്ന 100 പേർക്ക് ഒരു വർഷത്തേക്ക് 630 രൂപ വിലവരുന്ന മനോരമ ആരോഗ്യവും 2024 ലെ ആരോഗ്യം ഡയറിയും സൗജന്യമായി ലഭിക്കും. ഓരോ ദിവസവും മുൻകൂട്ടി പേരുകൾ റജിസ്റ്റർ ചെയ്തവർക്കാണ് പരിശോധന. ക്യാംപിൽ പങ്കെടുക്കാൻ മുൻകൂട്ടി പേരുകൾ റജിസ്റ്റർ ചെയ്യാം.സെൻട്രൽ ലബോറട്ടറിയുടെ താഴെ പറയുന്ന ശാഖകളിൽ പരിശോധന നടത്താം. 

വാടാനപ്പള്ളി – 9142046171

അയ്യന്തോൾ ചുങ്കം – 6282281891

ഇരിങ്ങാലക്കുട – 9388396526

അവാർഡിന് അപേക്ഷിക്കാം

ഇരിങ്ങാലക്കുട ∙ മികച്ച് സ്പോർട്സ് പ്രമോട്ടിങ് കോളജിനുള്ള ക്രൈസ്റ്റ് കോളജ് ഫാ. ജോയ് പീണിക്കപറമ്പിൽ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ കായിക മേഖലയുടെ വളർച്ചയ്ക്കായി നടത്തിയ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ഫോട്ടോകൾ, സിഡി സഹിതം ജനുവരി 30ന് മുൻപായി അപേക്ഷിക്കണം. അപേക്ഷ ഫോം www.christcollegeijk.edu.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 9495516382.

ഒഴിവുകൾ

കൊടുങ്ങല്ലൂർ ∙ ശാന്തിപുരം മുഹമ്മദ് അബ്ദു റഹ്മാൻ മെമ്മോറിയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച  വ്യാഴാഴ്ച 10.30 ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com