ADVERTISEMENT

ജോലി ഒഴിവ്
 ആനമങ്ങാ‌ട് ജിഎച്ച്എസ്എസിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഓഫിസ് ജീവനക്കാരന്റെ ഒഴിവുണ്ട്. താൽപര്യമുള്ളവർ നാളെ 10 ന് സ്‌കൂൾ ഓഫിസിൽ എത്തണം.

അധ്യാപക ഒഴിവ്
പെരിന്തൽമണ്ണ സഹകരണ കോളജിൽ എക്കണോമിക്സ് അധ്യാപക ഒഴിവുണ്ട്. 9605730633.

തൊഴിൽ പരിശീലനം
പാണ്ടിക്കാട് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. സ്‌കിൽ ഹബ് പദ്ധതിയിൽ ഫിറ്റ്‌നസ് ട്രെയിനർ, ഹാൻഡ് എംബ്രോയ്ഡറി, ഫ്രണ്ട് ഓഫിസ് ട്രെയിനി എന്നീ കോഴ്‌സുകളിലാണ് പരിശീലനം. 18ന് ക്ലാസുകൾ ആരംഭിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. 9072048066.

സൗജന്യ പിഎസ്‌സി പരിശീലനം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ നിലമ്പൂർ മജ്മയിൽ പ്രവർത്തിക്കുന്ന ഉപ കേന്ദ്രത്തിൽ ജനുവരി 7 ന് തുടങ്ങുന്ന 6 മാസത്തെ സൗജന്യ പിഎസ് സി പരിശീലനത്തിന് ഇന്ന് മുതൽ അപേക്ഷ സ്വീകരിക്കും. യുപിഎസ്സി, എസ്എസ്‌സി, ബാങ്കിങ് തുടങ്ങി മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഞായർ, രണ്ടാം ശനി ദിവസങ്ങളിലാണ് ക്ലാസ് . 20 ന് വരെ അപേക്ഷിയ്ക്കാം.  9495186556. 

ഇലക്ട്രിഷ്യൻ കം പ്ലമർ
നിലമ്പൂർ നഗരസഭാ ഓഫിസിൽ ഇലക്ട്രിഷ്യൻ കം പ്ലമറുടെ ഒഴിവിൽ 14 ന് 11ന് അഭിമുഖം നടത്തും. നഗരസഭാ പ്രദേശത്ത് സ്ഥിര താമസക്കാരായിരിക്കണം. 04931 220 365

ആർട്സ് ഫെസ്റ്റ്  ഇന്നു തുടങ്ങും
നിലമ്പൂർ ∙ ഹിഫ്‌ള് കോളജ് സംസ്ഥാനതല ആർട്‌സ് ഫെസ്റ്റ് പിലാക്കോട്ടുപാടം കെഎംഒ ഹഫ്‌ളുൽ ഖുർആൻ അക്കാദമിയിൽ ഇന്ന് 4 ന് തുടങ്ങും. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾ ഉൾപ്പെട്ട ബി സോൺ മത്സരത്തിൽ 300 വിദ്യാർഥികൾ പങ്കെടുക്കും. ഖുർആൻ വിസ്മയ വിരുന്ന്, ഖുർആൻ ടാലന്റ് ഷോ, ഖുർആൻ സീറ, ബുർദ എന്നിവ ഉൾപ്പെടെ 30 ഇനങ്ങളിലാണ് മത്സരം. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻകുട്ടി ഫൈസി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് സമാപിക്കും.

പരിശീലനവും പ്രദർശനവും
വണ്ടൂർ ∙ ഐസിഡിഎസിന്റെയും നിലമ്പൂർ ബഡ്സ് ശ്രവണ വിദ്യാലയത്തിന്റെയും ആഭിമുഖ്യത്തിൽ 115 അങ്കണവാടികളിലെ ജീവനക്കാർക്കു പരിശീലനവും ഭിന്നശേഷി കലാപരിപാടികളും കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ടി.സുലൈഖ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് ഓഫിസർ കെ.എം.ജയഗീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷൻ വി.ശിവശങ്കരൻ, സിഡിപിഒ വി.എം.റിംസി, സൂപ്പർവൈസർ വി.വിനോദിനി, ബഡ്സ് സ്കൂൾ പ്രധാനാധ്യാപിക എൻ.സി.സുഹറാബി, സുമോദ് മാത്യു, കെ.എൻ.നുസൈബ, റോഫിന ബബിൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com