കല്ലുകൾ ഇളകി യാത്രാദുരിതം
Mail This Article
അതിരപ്പിള്ളി ∙ വിനോദ കേന്ദ്രത്തിൽ വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തേക്ക് ഇറങ്ങുന്ന നടപ്പാതയിലെ കല്ലുകൾ ഇളകി യാത്രാദുരിതം. നിരന്തരം ആളുകൾ നടക്കുന്ന വഴിയാണ് നവീകരണ പ്രവർത്തനങ്ങൾ മുടങ്ങി ശോചനീയാവസ്ഥയിലായത്. ഒന്നരയടി മാത്രം വീതിയുള്ള ഇടുങ്ങിയ നടവഴിയാണിത്. ആയിരത്തിലധികം സഞ്ചാരികളാണ് വിനോദ കേന്ദ്രം സന്ദർശിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും അടിഭാഗത്തെത്തി വെള്ളച്ചാട്ടം കാണുന്നവരാണ്.
ഇതിൽ പ്രായമായവരും കൊച്ചുകുട്ടികളുമെല്ലാം ഉണ്ട്. മഴക്കാലത്തു നടപ്പാതയിൽ ആളുകൾ തെന്നിവീഴുന്നതും പതിവാണ്. സമാന്തരമായി മറ്റൊരു പാതയുണ്ടെങ്കിലും ഇതുവഴിയുള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗ ആക്രമണ സാധ്യത മൂലമാണ് വഴിയടച്ച് കെട്ടിയതെന്നാണ് സൂചന.നിലവിലുള്ള നടപ്പാത കോൺക്രീറ്റ് ചെയ്ത് കൈവരിയും സ്ഥാപിച്ച് സുരക്ഷിതമാക്കണെന്ന് സന്ദർശകർ വർഷങ്ങളായി ആവശ്യപ്പെടുന്നു