ADVERTISEMENT

ഏനാമാവ് ∙ റഗുലേറ്ററിനോടനുബന്ധിച്ച് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള തകർന്നു കിടക്കുന്ന റോഡിന്റെ ടാറിങ് ഉടൻ നടത്തുമെന്ന് സ്ഥലം സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഉപ്പുവെള്ളം കടക്കാതിരിക്കാൻ നിർമിക്കുന്ന വളയം ബണ്ട് 20നുള്ളിൽ പൂർത്തിയാക്കുമെന്നും ഇവർ പറഞ്ഞു. ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ എസ്. രമേശൻ, എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സജിത്ത് എന്നിവരാണ് സ്ഥലത്തെത്തിയത്. 

അമൃത് ശുദ്ധജല പദ്ധതിക്കായി വെട്ടിപ്പൊളിച്ച കാഞ്ഞാണി -മുല്ലശേരി റോഡ് മരാമത്ത് വകുപ്പ് ടാറിങ് നടത്തിയപ്പോൾ ജലസേചന വകുപ്പിന്റെ കൈവശത്തിലുള്ള 780മീറ്റർ ദൂരം റഗുലേറ്റർ റോഡ്  തകർന്നു തന്നെ കിടക്കുകയായിരുന്നു. സമരങ്ങൾക്കും പരാതികൾക്കും ഒടുവിൽ ടി.എൻ. പ്രതാപൻ എംപിയാണ് ഇൗ റോഡിന്റെ ടാറിങ്ങിനായി  37.70 ലക്ഷം രൂപ അനുവദിച്ചത്. കുഴികൾ നികത്തുന്ന ജോലികൾ ഇതിനകം കഴിഞ്ഞിട്ടുണ്ട്. മഴ മൂലമാണ് ടാറിങ് നീണ്ടുപോയത്. 44 ലക്ഷം രൂപ ചെലവിട്ട് 197 മീറ്ററിലാണ് ഫെയ്സ് കനാലിൽ  ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിൽ വളയം ബണ്ട് നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com