തൃശ്ശൂർ ജില്ലയിൽ ഇന്ന് (9-12-2023); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
മായന്നൂർ ∙ സംഗീത ക്ലബ് പരിസരം, കലങ്കണ്ടത്തൂർ എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തിരുവില്വാമല∙ തവയ്ക്കൽപടിയിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.
ഗതാഗത നിയന്ത്രണം
എളനാട് ∙ വാണിയമ്പാറ റോഡിൽ പുനരുദ്ധാരണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ എളനാട് സെന്ററിൽ നിന്നുള്ള തിരുമണി റോഡിലൂടെ കടന്നു പോകണം.
അധ്യാപകർ
തയ്യൂർ∙ ഗവ. ഹൈസ്കൂളിൽ കായിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11ന് രാവിലെ 10.30ന്.
കൂടൽമാണിക്യം: കലാപരിപാടികൾ അവതരിപ്പിക്കാം
ഇരിങ്ങാലക്കുട∙കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റേജുകളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അപേക്ഷകൾ ക്ഷണിച്ചു. പരിപാടിയുടെ വിവരങ്ങൾ വിലാസവും ഫോൺ നമ്പറും സഹിതം ജനുവരി 15ന് 5നു മുൻപ് ദേവസ്വം ഓഫിസിൽ ലഭിക്കണം. ഇമെയിൽ: contact@ koodalmanikyam. ഫോൺ: 9539220511, 9497561204.