ADVERTISEMENT

പാവറട്ടി ∙ സെന്റർ വികസനത്തിന്റെ ഭാഗമായി പ്രധാന റോഡിൽ കലുങ്ക് നിർമാണം ആരംഭിച്ചതോടെ ഗതാഗതക്കുരുക്കും തുടങ്ങി. സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ നിലവിലുണ്ടായിരുന്ന കലുങ്ക് പൊളിച്ചാണ് പുതിയത്  നിർമിക്കുന്നത്. അമൃത് ശുദ്ധജല പദ്ധതിക്ക് വലിയ പൈപ്പുകളിടാനായി റോഡ് വെട്ടി പൊളിച്ചപ്പോൾ  കലുങ്കിന്റെ 2 ഭീമുകൾ തകർന്നിരുന്നു . ഇതേത്തുടർന്നാണ് പുതിയത് നിർമിക്കാൻ തീരുമാനിച്ചിരുന്നു.ഇന്നലെ വൈകിട്ട് ഒരു മണിക്കൂറിലേറെയാണ് കുരുക്കുണ്ടായത്. ഇത് ഏറെ നാൾ തുടരാനാണ് സാധ്യത. 

സ്വതവേ ഇടുങ്ങിയ റോഡിൽ ഇതും കൂടിയായതോടെ യാത്രക്കാർ വലഞ്ഞു. വൺവേ സൗകര്യം ഏർപ്പെടുത്തുകയോ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് സഹായം തേടുകയോ ചെയ്യാതെയാണ് നിർമാണം.  കാന നിർമാണത്തിന് ശേഷം ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടം തുറക്കാത്തതും  ഗതാഗതത്തിന് തിരിച്ചടിയായി.   ഗതാഗതക്കുരുക്ക് യാത്രക്കാരെ പോലെ കച്ചവടക്കാർക്കും  തിരിച്ചടിയായി. ക്രിസ്മസ് സീസൺ അടുത്തെത്തിയിരിക്കെ ഗതാഗതക്കുരുക്കിന് അടിയന്തര  പരിഹാരം വേണമെന്നാണ് പൊതു ആവശ്യം. പാലുവായ് റോഡ് ജംക്‌ഷനിലും  പ്രധാന  റോഡ് ക്രോസ് ചെയ്ത് ഒരു പുതിയ കലുങ്ക്  പദ്ധതിയുടെ ഭാഗമായി ഇനി നിർമിക്കാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com