ADVERTISEMENT

കാട്ടകാമ്പാൽ∙ വെളളിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പാടത്ത് വെള്ളം ഉയർന്നത് കർഷകരെ വലച്ചു. ബണ്ടു തകർന്നു വെള്ളം നിറഞ്ഞ പഴഞ്ഞി കൂട്ടുകൃഷി സഹകരണസംഘത്തിൽ വെള്ളം വറ്റിക്കാനുള്ള തീവ്ര ശ്രമത്തിലാണ് . ഇതിനിടെ പുനർനിർമിച്ച ബണ്ടിന് വിള്ളലുണ്ടായി. ചോർച്ച അടച്ച് വീണ്ടും പമ്പിങ് പുനരാരംഭിച്ചപ്പോഴാണ് കനത്ത മഴയിൽ പാടത്ത് വെള്ളം ഉയർന്നത്. മഴ തുടർന്നാൽ കൃഷിയിറക്കൽ വൈകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. 

     നൂറാടിതോട്ടിൽ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതും കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. പൊന്നാനിയിൽ ബീയ്യംകെട്ടിലെ ഷട്ടർ ഇട്ടതോടെ തോട്ടിലെ വെള്ളത്തിന്റെ നിരപ്പ് വർധിച്ചതായി കർഷകർ പറയുന്നു.    പല കോൾപടവുകളിലും ഞാറുനടീൽ പൂർത്തിയായിട്ടും പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘത്തിൽ വെള്ളം വറ്റിക്കാൻ കഴിയാത്തതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. വൈകി കൃഷിയിറക്കുന്നത് വിളവെടുപ്പ് വൈകുമെന്ന ആശങ്കയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com