വടുതലയിൽ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
Mail This Article
×
കുന്നംകുളം ∙ വടുതല ഏരുകുളത്തിൽ സുഹൃത്തുകൾക്കൊപ്പം നീന്താൻ ഇറങ്ങിയ തൊഴിയൂർ പിള്ളക്കാട് തൂമാട്ട് ബാലന്റെ മകൻ ബിനീഷ് ( 35) മുങ്ങിമരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബിനീഷ് കുളത്തിൽ എത്തിയത്. കാൽ തെന്നി താഴ്ന്ന് കാണാതായ ബിനീഷിന്റെ മൃതദേഹം അഗ്നിരക്ഷാ സേന ഏറെ നേരത്തെ തിരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.