ബൈക്ക് മോഷണം: 3 പേർ റിമാൻഡിൽ
Mail This Article
×
ചേലക്കര∙ നാട്ടിൻചിറയിൽ നിന്നു ചൊവ്വാഴ്ച പുലർച്ചെ ബൈക്ക് മോഷ്ടിച്ചു കടത്തിയ യുവാക്കളെ എസ്ഐ എ.ആർ.നിഖിലിന്റെ നേതൃത്വത്തിൽ ബൈക്ക് സഹിതം പിടികൂടി. മായന്നൂർ ചിറങ്കര പീടികപ്പറമ്പിൽ അഖിൽ (25), തൃശൂർ കണിമംഗലം വട്ടപ്പിന്നി പുളിക്കപ്പറമ്പിൽ മുക്തി മുഹമ്മദ് ഇസ്ര (18), ഒല്ലൂർ അഞ്ചേരി കോയമ്പത്തൂർകാരൻ വിജീഷ് (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.