ADVERTISEMENT

തൃശൂർ ∙ ജനറൽ ആശുപത്രിക്കു മുന്നിലെ പാർക്കിങ് ഏരിയയോടു ചേർന്നു കൂറ്റൻ മരം കടപുഴകി വീണ് 6 ഇരുചക്ര വാഹനങ്ങൾക്കു നാശനഷ്ടം. മരം മറിയാൻ തുടങ്ങുന്നതുകണ്ടു സമീപത്തുണ്ടായിരുന്നവരെല്ലാം ഓടിമാറിയതിനാൽ ആളപായം ഉണ്ടായില്ല. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. ഒപി സമയം കഴിഞ്ഞതിനാൽ ആശുപത്രിക്കു മുന്നിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ഏതാനും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതിന്റെ മുകളിലേക്കു കൂറ്റൻ ആര്യവേപ്പ് മറിഞ്ഞു വീഴുകയായിരുന്നു. വാഹനങ്ങൾക്കു കാര്യമായ നാശമ‍ുണ്ടായില്ല. മരത്തിന്റെ കടഭാഗം ദ്രവിച്ചതാകാം മറിഞ്ഞുവീഴാൻ കാരണമെന്നു സംശയിക്കുന്നു. തൃശൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നു സീനിയർ ഫയർ റെസ്ക്യു ഓഫിസർ സി.എസ്. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മരം യന്ത്രസഹായത്തോടെ മുറിച്ചുനീക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com