ADVERTISEMENT

തൃശൂർ ∙ മൂന്നു ദിവസങ്ങളിലായി തൃശൂർ വിദ്യ എൻജിനീയറിങ് കോളജിൽ നടന്ന ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഒളിംപ്യാഡ് സമാപിച്ചു. വിദ്യാഭ്യാസ സ്ഥാപനമായ എഡ്യു മിത്രയാണ് ഒളിംപ്യാഡ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി തിരഞ്ഞെടുത്ത 225 കുട്ടികൾ ക്യാംപിൽ പങ്കെടുത്തു. 

space-olympiad-winners-1
ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഒളിംപ്യാഡിൽ നടന്ന മത്സരപരീക്ഷകളിൽ വിജയിച്ചവർ

തുടർന്ന് നടന്ന മത്സരപരീക്ഷയിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി യഥാക്രമം പ്രബുദ്ധ ബാസു (മഹാരാഷ്ട്ര), മാഹിൻ ഖുറേഷി (മഹാരാഷ്ട്ര), ശ്രീനാഥ് റെഡ്ഡി (തെലങ്കാന) എന്നിവർ ഒന്നാം സ്ഥാനങ്ങളും കൗശികി ദാസ് (വെസ്റ്റ് ബംഗാൾ) അനയ് മാത്തൂർ (തെലങ്കാന) കെ ഹരിശിവ (തമിഴ്നാട്) എന്നിവർ രണ്ടാം സ്ഥാനങ്ങളും ആയുഷ്മാൻ ദാസ് (ഹരിയാന) മിയ പി ഷൈൻ (കേരള) വിശ്വജിത്ത് സിംഗ് (പഞ്ചാബ്) എന്നിവർ മൂന്നാം സ്ഥാനങ്ങളും കരസ്ഥമാക്കി.

space-olympiad-winners-2
ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഒളിംപ്യാഡിൽ നടന്ന മത്സരപരീക്ഷകളിൽ വിജയിച്ചവർ

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ വി.പി. ബാലഗംഗാധരൻ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി. എഡ്യു മിത്ര ഡയറക്ടർ ഉണ്ണിമായ അധ്യക്ഷത വഹിച്ചു. വിദ്യാ കോളജ് പ്രിൻസിപ്പൽ സജി സി.ബി. ചടങ്ങിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. എഡ്യു മിത്ര മാനേജിങ് ഡയറക്ടർ സനീഷ് സി.കെ. മത്സര വിജയികളെ പ്രഖ്യാപിച്ചു. മേതിൽ കോമളൻകുട്ടി, ഷംസുദ്ധീൻ, അതുൽ, അഗാഷ, സീമ, പത്മനാഭൻ എന്നിവർ സന്നിഹിതരായിരുന്നു. വിജയികൾക്ക് ന്യൂട്ടോണിയൻ മിറർ ടെലിസ്കോപ്പ് സമ്മാനമായി നൽകി.

space-olympiad-winners-3
ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഒളിംപ്യാഡിൽ നടന്ന മത്സരപരീക്ഷകളിൽ വിജയിച്ചവർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com