ADVERTISEMENT

കുതിരാൻ ∙ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിലെ മുകൾഭാഗത്തു കോൺക്രീറ്റിങ് തുടങ്ങുന്നതിന്റെ ഭാഗമായി കുതിരാനിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. തുരങ്കത്തിനുള്ളിലും റിസർവോയറിനു കുറുകെയുള്ള പാലത്തിലും ബാരിക്കേഡുകൾ സ്ഥാപിച്ചു. ഇന്നു പ്രധാന ഉദ്യോഗസ്ഥരും പീച്ചി പൊലീസും പരിശോധന നടത്തിയ ശേഷം ഗതാഗതനിയന്ത്രണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം നടത്തും. മൂന്നു മാസത്തോളം ഗതാഗതനിയന്ത്രണം വേണ്ടിവരും.

കോൺക്രീറ്റിങ് ഈ ആഴ്ച തുടങ്ങും. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിലെ മുകൾഭാഗത്ത് അരകിലോമീറ്റർ മാത്രമാണു കോൺക്രീറ്റിങ് നടത്തിയിട്ടുള്ളത്. 490 മീറ്റർ ദൂരം കൂടി ഗാൻട്രി കോൺക്രീറ്റിങ് (ഉരുക്കുപാളികൾ കമാനാകൃതിയിൽ സ്ഥാപിച്ചുള്ള കോൺക്രീറ്റിങ്) നടത്തേണ്ടതുണ്ട്. ഈ  ഭാഗത്തു ഷോർട് കോൺക്രീറ്റിങ് മാത്രമാണുള്ളത്. ദേശീയപാത സുരക്ഷാ പരിശോധനാ സംഘങ്ങൾ, ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘാംഗങ്ങൾ എന്നിവർ നടത്തിയ പരിശോധനയിൽ ഈ ഭാഗം ഉടൻ കോൺക്രീറ്റിങ് നടത്തണമെന്നു നിർദേശിച്ചിരുന്നു.

പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ ഗതാഗത പുനഃക്രമീകരണത്തിനായി ബാരിക്കേഡുകൾ സ്ഥാപിച്ചപ്പോൾ.
പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ ഗതാഗത പുനഃക്രമീകരണത്തിനായി ബാരിക്കേഡുകൾ സ്ഥാപിച്ചപ്പോൾ.

കോൺക്രീറ്റിങ്ങിനു ശേഷം ദേശീയപാത പുതിയ കമ്പനിക്ക്
ദേശീയപാത നിർമാണ കമ്പനിയായിരുന്ന തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡിനെ പുണെ ആസ്ഥാനമായ സെക്യൂറാ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തിരിക്കുകയാണ്. വഴുക്കുംപാറയിലെ സുരക്ഷാ ഭിത്തി നിർമാണവും കുതിരാനിലെ തുരങ്കത്തിനുള്ളിലെ കോൺക്രീറ്റിങ്ങും പൂർത്തിയാക്കിയ ശേഷമാണു തൃശൂർ എക്സ്പ്രസ് വേ പൂർണമായും പുതിയ കമ്പനിക്കു പാത വിട്ടുനൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com