ADVERTISEMENT

പുത്തൻവേലിക്കര ∙ കനത്ത മഴയിൽ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു കുത്തൊഴുക്കു ശക്‌തമായതോടെ ഇളന്തിക്കര - കോഴിത്തുരുത്തിൽ നിർമിച്ച മണൽബണ്ട് പൊട്ടിച്ചു. ചാലക്കുടി നദീതടങ്ങളിൽ ഉൾപ്പെട്ട അതിരപ്പിള്ളി മുതൽ പുത്തൻവേലിക്കര വരെയുള്ള ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ മഴ പെയ്തിരുന്നു. കൃഷിയിടങ്ങളിൽ വെള്ളം കയറിയതു പരാതിക്കിടയാക്കി. പുഴയുടെ താഴ്ന്ന സ്‌ഥലങ്ങളിലെ കൃഷിനാശവും വീടുകളിൽ വെള്ളം കയറുന്ന സാഹചര്യവും ഒഴിവാക്കാനാണ് ബണ്ടിന്റെ മധ്യഭാഗത്തു പൊട്ടിച്ചു ജലത്തിന്റെ ഒഴുക്കു സുഗമമാക്കിയത്.

പെരിയാറിൽ നിന്നു ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നതു തടയാൻ 30 ലക്ഷം രൂപയോളം ചെലവാക്കി മേജർ ഇറിഗേഷൻ വകുപ്പാണു ചാലക്കുടി പുഴയിൽ ബണ്ട് നിർമിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ചത്. മഴ കുറയുന്ന സാഹചര്യത്തിൽ ബണ്ടിന്റെ പൊട്ടിച്ച ഭാഗം വീണ്ടും കെട്ടി ഇരുകരകളും തമ്മിൽ ബന്ധിപ്പിക്കും. ഉപ്പുവെള്ളം കയറുന്നതു ശാശ്വതമായി തടയാൻ കണക്കൻകടവിൽ നിർമിച്ച റഗുലേറ്റർ കം ബ്രിജിലെ ഷട്ടറുകൾ ചോരുന്നതിനാലാണ് എല്ലാ വർഷവും ലക്ഷങ്ങൾ ചെലവാക്കി മണൽ ബണ്ട് നിർമിക്കുന്നത്. ഷട്ടറുകൾ നന്നാക്കാൻ അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാർക്കു പ്രതിഷേധമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com