ADVERTISEMENT

മേലൂർ ∙ പുഴയോര മേഖലകളിലെ വരൾച്ചയ്ക്കു പരിഹാരമായി പ്രഖ്യാപിച്ച കയ്യാണിക്കടവ് തടയണക്കായുള്ള തുടർനടപടികൾ എങ്ങുമെത്തിയില്ല. മഴ കുറഞ്ഞതും പുഴയിലെ ജലനിരപ്പ് താഴ്ന്നതും നിമിത്തം ചാലക്കുടി പുഴയിൽ വെള്ളം കുറഞ്ഞ സാഹചര്യമാണിപ്പോൾ. വേനൽ കടുക്കുന്നതോടെ ജലക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയാണ്. മേഖലയിലെ വരൾച്ച രൂക്ഷമായി അനുഭവപ്പെടുന്ന മേലൂർ, പരിയാരം പഞ്ചായത്തുകളിലെ ഉയർന്ന മേഖലകൾക്ക് ജലലഭ്യത ഉറപ്പുവരുത്തുകയാണ് കയ്യാണിക്കടവിൽ തടയണ നിർമിക്കുന്നതിലൂടെ ലക്ഷ്യമിട്ടിരുന്നത്. പ്രഖ്യാപനത്തിനു തൊട്ടുപുറകെ കോവിഡും പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ വന്നതാണ് നടപടികളെ ബാധിച്ചതെന്ന് പറയപ്പെടുന്നു. പരിയാരം, മേലൂർ എന്നീ പഞ്ചായത്തു പരിധിയിലെ പ്രദേശങ്ങൾക്കു പുറമേ എറണാകുളം ജില്ലയിലെ കറുകുറ്റി, അയ്യമ്പുഴ പഞ്ചായത്തുകൾക്കു കൂടി ഉപകാരപ്രദമാകുമെന്നാണ് പദ്ധതിയുടെ പ്രഖ്യാപന വേളയിൽ അറിയിച്ചിരുന്നത്. 

2020ലെ ബജറ്റിൽ 3 കോടി രൂപ തടയണ നിർമാണത്തിനായി നീക്കിവച്ചിരുന്നു. ഭരണാനുമതി ലഭിച്ചിട്ടും തുടർനടപടികളുണ്ടായില്ല.  മേലൂരിനെയും പരിയാരത്തെയും ബന്ധിപ്പിച്ചുള്ള മൂന്നാമത്തെ തടയണയാണിത്. കൂടപ്പുഴ, തട്ടുപാറ, കൊമ്പൻപാറ എന്നിവയാണ് നേരത്തെയുള്ള തടയണകൾ. അടിച്ചിലി, പുഷ്പഗിരി, മധുരമറ്റം പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയടക്കമുള്ള മേഖലയിൽ പുഴയുടെ സാന്നിധ്യമുണ്ടെങ്കിലും ജലക്ഷാമം രൂക്ഷമായി നേരിടുന്ന പ്രദേശമാണ്. പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയാൽ കിണറുകൾ വറ്റിത്തുടങ്ങുന്ന അവസ്ഥയാണ്. നിലവിൽ പുഴയിലുള്ള 3 തടയണകളും വരൾച്ച ഒരു പരിധിവരെ കുറയ്ക്കുന്നുണ്ടെന്ന പഠനത്തെ തുടർന്നാണ് പുതിയ തടയണയുടെ സാധ്യതകൾ പരിശോധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com