ADVERTISEMENT

മാള ∙ മതിയായ ജീവനക്കാരില്ലാത്തതും സ്വന്തമായി വാഹനം ഇല്ലാത്തതും എക്സൈസ് മാള റേഞ്ച് ഓഫിസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. മാള, അന്നമനട, കുഴൂർ, പുത്തൻചിറ, കാടുകുറ്റി (3 വാർഡ്) എന്നീ പഞ്ചായത്തുകളിലായാണ് മാള റേ‍ഞ്ചിന്റെ പ്രവർത്തനം. മാസം ഏകദേശം പത്തോളം കേസുകൾ. പരിമിതി കാരണം കള്ള് ഷാപ്പുകളിൽ ഉൾപ്പെടെ പരിശോധനയ്ക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥ. ഇൻസ്പെക്ടർ അടക്കം 17 പേരാണ് മാളയിൽ ജോലി ചെയ്യേണ്ടത്. എന്നാൽ ഇൻസ്പെക്ടർ അടക്കം 3 പേർ ശബരിമല ഡ്യൂട്ടിക്കും ഒരാൾ പ്രത്യേക കോടതി ഡ്യൂട്ടിക്കുമായി പോയതോടെ പ്രവർത്തനം പ്രതിസന്ധിയാലാവുകയാണ്. 2 ഉദ്യോഗസ്ഥർ സ്ഥലം മാറി പോയിട്ട് പുതിയ ആളുകൾ വന്നിട്ടില്ല.

ഇതിനിടയിലാണ് കഴിഞ്ഞ ഏതാനും മാസം മുൻപ് ഓഫിസിൽ ഉപയോഗിച്ചിരുന്ന ജീപ്പ് 15 വർഷം കഴിഞ്ഞതിനെ തുടർന്ന് കണ്ടം ചെയ്തത്. ഇതോടെ പ്രവർത്തനം കൂടുതൽ അവതാളത്തിലായി.  നിലവിൽ കൊടുങ്ങല്ലൂരിൽ നിന്നാണ് വാഹനം എത്തിച്ച് പരിശോധനയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്നത്. ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർക്കാണ് മാളയിലെ അധിക ചുമതല. ഒരാൾ വാഹനം കൊടുങ്ങല്ലൂരിൽ നിന്ന് എടുത്ത് ഉപയോഗം കഴിഞ്ഞ് തിരിച്ചു കൊണ്ട് കൊടുക്കുയാണിപ്പോൾ.  2 ബൈക്കുകളിൽ പട്രോളിങ് നടത്തുന്നതാണ് ഏക ആശ്വാസം. പ്രധാന ജോലി നോക്കുന്ന 3 പ്രിവന്റീവ് ഓഫിസർമാരിൽ ഇപ്പോഴുള്ളത് ഒരാൾ മാത്രമാണ്. ഇതിനാൽ മറ്റ് ഉദ്യോഗസ്ഥർക്ക് 24 മണിക്കൂർ വരെ ജോലി ചെയ്യേണ്ട ഗതികേടിലാണിപ്പോൾ. കണ്ടം ചെയ്ത വാഹനത്തിനു പകരം മറ്റൊരു വാഹനം വരുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com