ADVERTISEMENT

അന്നമനട ∙ ടൗണിലെ പ്രധാന പ്രതിസന്ധിയായ ഗതാഗത കുരുക്കിന് പരിഹാരമായി അന്നമനടയിൽ പുതിയ വൺവേ സംവിധാനം ഒരുങ്ങുന്നു. പാതയൊരുക്കുന്നതിനായി സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടുനൽകി. മാള – അന്നമനട പൊതുമരാമത്ത് റോഡിൽ നിന്ന് പൊഴേലിപ്പറമ്പിൽ റോഡിലേക്കെത്തി ഇവിടെ നിന്ന് എസ്ബിഐ ബാങ്കിനു മുൻവശത്തെ പ്രധാന റോഡിലേക്കെത്തുന്നതാണ് പുതിയ വൺവേ. മാർക്കറ്റ് റോ‍ഡുമായി പിന്നീട് ഇതിനെ ബന്ധിപ്പിക്കാനും ആലോചനയുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ.സതീശൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഡേവിസ് കുര്യൻ, കെ.കെ.രവി നമ്പൂതിരി,  മാർട്ടിൻ പൊഴേലിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com