ADVERTISEMENT

മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകുന്നതിനിടയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിലെ പ്രതി ചിറ്റിലപ്പിള്ളി സ്വദേശി സുധീഷിനെ (41) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. പേരാമംഗലം ബാറിൽ ഉണ്ടായ അടിപിടിയിൽ പരുക്കേറ്റതിനെ തുടർന്നാണ് ബുധനാഴ്ച പുലർച്ചെ സുധീഷിനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ മുറിവ് തുന്നിക്കെട്ടുന്നതിനിടയിലാണ് ഇയാൾ ഡോക്ടറെ കയ്യേറ്റം ചെയ്തത്. തുടർന്നു മുറിയുടെ വാതിലിലെ ഗ്ലാസും തകർത്തു. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഒളിവിൽ പോയ പ്രതിയെ മെഡിക്കൽ കോളജ് പൊലീസ്  പിടികൂടുകയായിരുന്നു. തൃശൂർ, ഈസ്റ്റ്, വെസ്റ്റ്, പേരാമംഗലം സ്റ്റേഷനുകളിൽ വിവിധ കേസുകൾ‌ പ്രതിക്കെതിരെ നിലവിലുണ്ടെന്നും ഇയാൾ അറിയപ്പെടുന്ന ക്രിമിനലാണെന്നും പൊലീസ് അറിയിച്ചു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. മെഡിക്കൽ കോളജ് എസ്എച്ച്ഒ സി.എൽ. ഷാജുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്ഐ സന്തോഷ്, സീനിയർ സിപിഒമാരായ പ്രശാന്ത്, അമീർഖാൻ, സിപിഒമാരായ ധനീഷ്, രാഗേഷ്, ഹോംഗാർഡ് മോഹൻദാസ് എന്നിവർ പങ്കാളികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com