ADVERTISEMENT

ചാലക്കുടി ∙ ചോല ആർട് ഗാലറിയിൽ പിക്സൽ പെയിന്റിങ് പ്രദർശനം ചിത്രകാരൻ മനോജ്‌ നാരായണൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ബിജി ഭാസ്കർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി.ജെ.ജോജി, സുരേഷ് മുട്ടത്തി, ക്യുറേറ്റർ ഐസക് നെല്ലാട്, ബിജ്നു മീരാസ, ഹസ്സൻ മാസ്റ്റർ കോട്ടേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഐസക് നെല്ലാട് ക്യുറേറ്റർ ചെയ്യുന്ന പ്രദർശനത്തിൽ ദിലീപ് സുബ്രഹ്മണ്യൻ, ബിജി ഭാസ്കർ, സജീവ് കൊങ്ങോർപിള്ളി, കെ.ആർ.സുധാകരൻ, ഗോപി സംക്രമണം, ബേബി മണ്ണത്തൂർ, എം.എ.ജോണി, എം.എസ്.സന്ധ്യ, ബിജി കൊങ്ങോർപ്പിള്ളി, ടി.എം.ലേഖ, ബിനുമതി, പി.കെ.അഞ്ജലി, ചിത്ര ചന്ദ്രൻ, ഇമ്മട്ടി ജോഷി, സജീവ് തോപ്പിൽ, മനോജ്‌ മൂന്നാർ, ഡാനിയേൽ മത്തായി, അഗസ്റ്റിൻ വർഗീസ്, ദീപാംഗുരൻ, ലെനി അരുൺ, ഷൈനി കക്കാട്ട്, എം.കെ.ശ്യാമ, അനു ബാലൻ, ഐസക് നെല്ലാട് തുടങ്ങി 24 ചിത്രകാരന്മാർ പങ്കെടുക്കുന്ന പ്രദർശനം 28നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com