ADVERTISEMENT

ചാലക്കുടി ∙ഡൽഹിയിലെ റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കുചേരാൻ കുട്ടിപ്പൊലീസുകാരി ശ്യാമിലിക്കു കേന്ദ്ര സർക്കാരിന്റെ ക്ഷണം ലഭിച്ചു. മാരാങ്കോട് ആദിവാസി ഊരുനിവാസിയായ ശ്യാമിലി ചായ്പൻകുഴി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും ഊരുമൂപ്പൻ പള്ളിതറവാട്ടുകാരൻ സതീഷിന്റെയും സരിതയുടെയും രണ്ടാമത്തെ മകളുമാണ്.ജില്ലയിലെ 59 ആദിവാസി ഊരുകളിൽ ആകെ ക്ഷണം ലഭിച്ചതു ശ്യാമിലിക്കു മാത്രമാണ്.

ഇന്ന് 12ന് എറണാകുളത്ത് എത്താനാണ് അധികൃതരുടെ നിർദേശം. എട്ടാം ക്ലാസ് മുതൽ സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റ് കൂടിയാണ് ശ്യാമിലി. എസ്പിസിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. പഠനത്തിലും ചിത്രരചനയിലും മിടുക്കിയായ ശ്യാമിലിക്കു ഡൽഹിയിൽ പരേഡ് കാണ‌ാൻ അവസരം ലഭിച്ചതിലുള്ള ആഹ്ലാദത്തിലാണു‍ വീട്ടുകാരും നാട്ടുകാരും.അത്യപൂർവമായി ലഭിക്കുന്ന സൗഭാഗ്യത്തിന് എല്ലാവരോടും നന്ദിയുണ്ടെന്ന് ഊരുമൂപ്പൻ സതീഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com