ADVERTISEMENT

തൃശൂർ ∙ 5 പോത്തുകളെ പോസ്റ്റുമോർട്ടം ചെയ്യാനും ഇൻഷുറൻസ് ഫോം പൂരിപ്പിച്ചു നൽകാനുമായി 4000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വെറ്ററിനറി ഡോക്ടർക്ക് ഒരു വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും. മലമ്പുഴ ഗവ.വെറ്ററിനറി ആശുപത്രിയ‍ിലെ ഡോക്ടറായിരുന്ന വി.വി.ശ്രീജിത്തിനെയാണു തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. 

2011 ജനുവരി 3ന് ആയിരുന്നു സംഭവം.  മലമ്പുഴ സ്വദേശിയായ ഫാം ഉടമയുടെ 5 പോത്തുകൾ ചത്തത‍ിനു പിന്നാലെ ഇൻഷുറൻസ് ക്ലെയിമിനുവേണ്ടി പോസ്റ്റുമോർട്ടം നടത്താൻ ‍ഡോക്ടറെ സമീപിക്കുകയായിരുന്നു. ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്നു ഫാം ഉടമ പാലക്കാട് വിജിലൻസ് യൂണിറ്റിനെ അറിയിച്ചു. മുൻ ‍ഡിവൈഎസ്പി സതീശന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ ഡോക്ടറെ പിടികൂടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com