105 ഗ്രാം എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ

Mail This Article
ഗുരുവായൂർ ∙ 4 ലക്ഷം രൂപ വില മതിക്കുന്ന 105 ഗ്രാം എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ. ബാലുശേരി കോറോത്ത് വയൽവീട്ടിൽ എസ്.അമർജിഹാദ് (27), തളിക്കുളം തമ്പാൻകടവ് നാലകത്ത് തിരുത്തികാട്ടിൽ ആഷിഫ് (42) എന്നിവരെയാണ് ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.യു.ഹരീഷും സംഘവും അറസ്റ്റ് ചെയ്തത്.
ചാവക്കാട് നിന്നാണ് 5 ഗ്രാം എംഡിഎംഎയുമായി അമർജിഹാദ് പിടിയിലായത്. ഇയാളിൽ നിന്നു ലഭിച്ച വിവരം അനുസരിച്ചാണ് ഇന്നലെ പുലർച്ചെ ഗുരുവായൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു 100 ഗ്രാം എംഡിഎംഎയുമായി ആഷിഫിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നു ആഡംബര ബൈക്കിൽ ലഹരിമരുന്നെത്തിച്ചാണ് ഇവർ വിറ്റിരുന്നത്.
20 വർഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രതികളെ ചാവക്കാട് കോടതി റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ ടി.വി.അനീഷ് കുമാർ, പ്രിവന്റീവ് ഓഫിസർമാരായ എ. ബി.സുനിൽ കുമാർ, ടി.ആർ. സുനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ എ.എൻ. ബിജു, എസ്.ശ്യാം, ഡ്രൈവർ അബ്ദുൽ റഫീഖ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.