ADVERTISEMENT

പൂവത്തുംകടവിൽ പിടികൂടിയത് 103 കുപ്പി
കൊടുങ്ങല്ലൂർ ∙ ശ്രീനാരായണപുരം പൂവത്തുംകടവിൽ  വീടിന് പിറകിൽ ഭൂഗർഭ അറ ഒരുക്കി മദ്യ വിൽപന നടത്തിയ ആളെ എക്സൈസ് അറസ്റ്റ് ചെയ്തു. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 103 കുപ്പി വിദേശ മദ്യം കസ്റ്റഡിയിലെടുത്തു. മതിലകം പൂവത്തുംകടവ് തെക്ക് നാളിയാട്ട് ഷമിദനെ ( 42)  ആണ് അറസ്റ്റ് ചെയ്തത്. ഡ്രൈഡേകളിൽ രഹസ്യമായി മദ്യം സൂക്ഷിച്ചു  അമിത വിലയ്ക്ക് അനധികൃത മദ്യ വിൽപന നടത്തുന്ന വിവരം ലഭിച്ചതിനെ തുടർന്നു എക്സൈസ് ഇൻസ്പെക്ടർ ഷാം നാഥും സംഘവും പരിശോധന നടത്തുകയായിരുന്നു.  പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ എ.വി. മോയിഷ്,  പി.ആർ. സുനിൽകുമാർ, പ്രിവന്റീവ് ഓഫിസർമാരായ കെ.എസ്. മന്മഥൻ,  അനീഷ് ഇ.പോൾ, സിവിൽ  എക്സൈസ്  ഓഫിസർമാരായ ടി. രാജേഷ്, എ.എസ്. റിഹാസ്, ഇ.ജി. സുമി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വിൽപനയ്ക്കായി മാഹിയിൽ നിന്നു കടത്തിയ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി കൊടകരയിൽ എക്സൈസ് സംഘം  പിടികൂടിയ കാർ ,(ഇൻസെറ്റിൽ,  ഡാനിയൽ, സാഹിന.)
വിൽപനയ്ക്കായി മാഹിയിൽ നിന്നു കടത്തിയ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി കൊടകരയിൽ എക്സൈസ് സംഘം പിടികൂടിയ കാർ ,(ഇൻസെറ്റിൽ, ഡാനിയൽ, സാഹിന.)

ഇരിങ്ങാലക്കുടയിൽ പിടികൂടിയത് 72 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം
ഇരിങ്ങാലക്കുട ∙ കാറിൽ മാഹിയിൽ നിന്നു കൊണ്ടുവന്ന 72 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി കോഴിക്കോട് മലാപ്പറമ്പ് പാറപ്പുറത്ത് ഡാനിയൽ (40), കുറ്റിച്ചിറ വലിയകത്ത് സാഹിന (42) എന്നിവരെ കൊടകരയിൽ തൃശൂർ എക്സൈസ് കമ്മിഷണർ സ്ക്വാഡും ഇരിങ്ങാലക്കുട എക്സൈസ് സംഘവും ചേർന്നു പിടികൂടി. 3 ബ്രാൻഡിലുള്ള 8 കെയ്സ് മദ്യം ഡിക്കിയിലും പിൻസീറ്റിലുമാണു സൂക്ഷിച്ചിരുന്നത്.  35,000 രൂപയും പടിച്ചെടുത്തു. കാർ കസ്റ്റഡിയിൽ എടുത്തതായി അസി.എക്സൈസ് കമ്മിഷണർ പി.കെ.സതീഷ് കുമാർ പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് എസ്എ‍െ എ.ബി.പ്രസാദ്,  ടി.ജി.മോഹനൻ, എ.സന്തോഷ്, കെ.എം.സജീവൻ, പി.എം.ബാബു, പി.കെ.സുനിൽ, ടി.ആർ.സുനിൽ, കെ.കെ.വിത്സൻ, സി.വി.ശിവൻ, എം.കെ.കൃഷ്ണ പ്രസാദ്, പി.വി.വിശാൽ, എം.പി. ജീവേഷ്, സനീഷ്, എൻ.എൽ.നിത്യ, ഒ.എസ്.ശാലിനി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com