ADVERTISEMENT

കൊരട്ടി ∙ വിവിധ കേസുകളുമായി ബന്ധപ്പെട്ടു പൊലീസ് സ്റ്റേഷനു മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ കാടുകയറിയ നിലയിൽ. ദേശീയപാതയോരത്ത് ഇരുചക്രവാഹനങ്ങളും ടോറസ് ലോറിയുമടക്കം 15 വാഹനങ്ങളാണു കാടിനും വള്ളിപ്പടർപ്പുകൾക്കും അടിയിലായി കിടക്കുന്നത്. പലതും തുരുമ്പു പിടിച്ചു നശിച്ചു തുടങ്ങി.

ലോറികളിലൊന്നു മറിഞ്ഞ നിലയിലാണ്. അപകടങ്ങളിൽപെട്ടവയും പരിശോധനയ്ക്കിടെ പിടിച്ചെടുത്തവയുമാണ് ഇതിലുള്ള വാഹനങ്ങളിൽ ഭൂരിഭാഗവും. വിലപിടിപ്പുള്ള കാറുകളുമുണ്ട് ഇക്കൂട്ടത്തിൽ. വാഹനങ്ങൾ സംബന്ധിച്ച് പൊലീസ് ചാർജ് ചെയ്ത കേസുകൾ കോടതിയിൽ നിലനിൽക്കുന്നതിനാലാണ് ഇവ ഇവിടെ കൊണ്ടുവന്നിട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com